gnn24x7

ബ്രിട്ടനിൽ ദേശീയ അലാം സംവിധാനം പരിശോധിച്ചു; പാളിച്ചയെന്ന് പരാതി, വിജയമെന്ന് സർക്കാർ

0
276
gnn24x7

പ്രകൃതി ദുരന്തവും ഭീകരാക്രമണവും ശത്രുരാജ്യത്തിന്റെ ആക്രമണവുമൊക്കെ ഉണ്ടാകുമ്പോൾ നൽകുന്ന മുന്നറിയിപ്പിന്റെ ട്രയലായി ഇന്നലെ ബ്രിട്ടനിൽ ദേശീയ അലാം സംവിധാനം പരിശോധിച്ചു. നേരത്തെ മുന്നറിയിപ്പുകൾ നൽകിയ ശേഷമായിരുന്നു അലാം സംവിധാനത്തിന്റെ പരിശോധന. ഉച്ചയ്ക്ക് മൂന്നു മണിക്ക് ടെസ്റ്റ് അലാം മൊബൈൽ ഫോണുകളിലും മറ്റു ഇലക്ട്രോണിക് ഉപകരണങ്ങളിലും നൽകുമെന്ന് സർക്കാർ മധ്യമങ്ങളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും അറിയിപ്പു നൽകിയിരുന്നു.

മുൻ നിശ്ചയപ്രകാരം ദശലക്ഷക്കണക്കിന് ആളുകളുടെ മൊബൈൽ ഫോണിലും പിഡിഎ പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങളിലും അലർട്ട് മെസേജ് കൃത്യ സമയത്തുതന്നെ എത്തി. ചില മൊമൈൽ ഫോണുകളിൽ സൈറൺ മുഴങ്ങുന്ന ശബ്ദത്തോടെയായിരുന്നു സന്ദേശം എത്തിയത്.

ചിലർക്ക് വെറും ടെസ്റ്റ് മെസേജായി മാത്രം സന്ദേശമെത്തി. ചിലർക്ക് സന്ദേശമേ എത്തിയില്ല. ചിലർക്ക് മൂന്നു മണിക്കു പകരം അൽപം വൈകി സന്ദേശമെത്തി. ചിലയിടങ്ങളിൽ സന്ദേശം പ്രാദേശിക ഭാഷയിലേക്ക്തർജമചെയ്തപ്പോൾ അക്ഷരപിശകുകൾ സംഭവിച്ചു. വെയിൽസിലാണ് ഈ പരാതി ഉയർന്നത്. ഇത്തരത്തിൽ പരാതികൾ ഏറെയുണ്ടെങ്കിലും രാജ്യത്ത് ഏറെക്കുറെ ഫലപ്രദമായി അലാം ടെസ്റ്റിങ്ങ് നടത്താനായി എന്നാണ് സർക്കാരിന്റെ വിശദീകരണം.

മൊബൈൽ നെറ്റ്വർക്ക് പ്രൊവൈഡർമാരുടെസഹകരണത്തോടെയായിരുന്നു ഭീകരാക്രമണത്തിനും പ്രകൃതി ദുരന്തത്തിനും ശത്രുരാജ്യങ്ങളുടെ ആക്രമണത്തിനുമെല്ലാമെതിരേ മുന്നറിയിപ്പു നൽകാനുള്ള ഈ സംവിധാനത്തിന്റെ പരീക്ഷണം. സൗണ്ട് ഇഫക്ടും വൈബ്രേഷനും എല്ലാം ഉൾപ്പെടുത്തിയുള്ള പത്തു സെക്കൻഡ് സന്ദേശം മിക്കവാറും എല്ലാ 4ജി, 5ജി ഡിവൈസുകളിലും കൃത്യമായെത്തി. 2ജി, 3ജി നെറ്റ് വർക്കിലുള്ളവർക്കും എയറോപ്ലേൻ മോഡിലായുരുന്നവർക്കും മറ്റുമാണ് സന്ദേശം ലഭിക്കാതിരുന്നതെന്നാണ് സർക്കിന്റെ വിശദീകരണം.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/KXg5ATjfgOo56Mw3BJd38f

gnn24x7