gnn24x7

ഹിലറി ക്ലിന്റൻ ബെൽഫാസ്റ്റ് ക്യൂൻസ് യൂണിവേഴ്സിറ്റിയുടെ പുതിയ ചാൻസലർ

0
297
gnn24x7

ലണ്ടൻ: മുൻ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ഹിലറി ക്ലിന്റൻ ബെൽഫാസ്റ്റ് ക്യൂൻസ് യൂണിവേഴ്സിറ്റിയുടെ പുതിയ ചാൻസലർ. യൂണിവേഴ്സിറ്റിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത ചാൻസലർ പദവിയിലെത്തുന്നത്. അഞ്ചുവർഷത്തേക്കാണ് നിയമനം. ബെൽഫാസ്റ്റ് യൂണിവേഴ്സിറ്റുയുടെ പതിനൊന്നാമത്തെ ചാൻസലറാണ് ഡമോക്രാറ്റിക് പാർട്ടിയുടെ മുൻ അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർഥികൂടിയായ ഹിലറി. കഴിഞ്ഞവർഷം അന്തരിച്ച ചാൻസലർ ഡോ. ടോം മൊറൈന്റെ പിൻഗാമിയായാണ് ഹിലറിയുടെ നിയമനം. ചരിത്രപ്രസിദ്ധമായ യൂണിവേഴ്സിറ്റിയുടെ ചാൻസലർ പദവി സ്വീകരിക്കുന്നതിൽ അഭിമാനമുണ്ടെന്ന് ഹിലറി ട്വിറ്ററിലൂടെ വ്യക്തമാക്കി.

ഉടൻ സ്ഥാനമേൽക്കുന്ന ഹിലറി യൂണിവേഴ്സിറ്റിയുടെ അംബാസഡറായാകും പ്രധാനമായും പ്രവർത്തിക്കുക. ഗ്രാജുവേഷൻ സെറിമണികളിലും അവരുടെ സാന്നിധ്യമുണ്ടാകും. 1995ൽ അമേരിക്കൻ ഫസ്റ്റ് ലേഡി എന്ന നിലയിൽ ബെൽഫാസ്റ്റ് സന്ദർശിച്ചിട്ടുള്ള ഹിലറി ഇനി ബെൽഫാസ്റ്റിലെ സ്ഥിരം സന്ദർശകയായി മാറും.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here