gnn24x7

യൂറോയുടെ ചെറിയ നാണയ തുട്ടുകളായ ഒന്നിന്റെയും രണ്ടിന്റെയും സെന്റുകൾ ഉടനടി പിൻവലിക്കില്ലെന്ന് യൂറോപ്യൻ യൂണിയൻ കമ്മീഷൻ

0
228
gnn24x7

ബർലിൻ: യൂറോപ്യൻ യൂണിയന്റെ പൊതുനാണയമായ യൂറോയുടെ ചെറിയ നാണയ തുട്ടുകളായ ഒന്നിന്റെയും രണ്ടിന്റെയും സെന്റുകൾ ഉടനടി പിൻവലിക്കില്ലെന്ന് യൂറോപ്യൻ യൂണിയൻ കമ്മീഷൻ ഇവിടെ സൂചന നൽകി.ഇതിനുവേണ്ടിയുള്ള നിയമനിർമ്മാണം 2021 അവസാനം ഉണ്ടാകുമെന്നും അംഗരാജ്യങ്ങളുടെ അനുമതി തേടുമെന്നും കമ്മീഷൻ തുടർന്ന് അറിയിച്ചു.

ഒന്നിന്റെയും രണ്ടിന്റെയും നാണയതുട്ടുകൾ വിപണിയിൽ നിന്ന് പിൻവലിക്കണമെന്ന ആവശ്യം ഏറെ നാളായി യൂറോപ്യൻ ജനത ആവശ്യപ്പെടുകയാണ്. പെഴ്സിന്റെ ഭാരം വർധിപ്പിക്കാനേ സാധിക്കുകയുള്ളൂവെന്നുള്ള പരാതിയാണ് അധികവും ഉയർന്നത്.

ഇതിനകം ഫിൻലൻഡ്, ഹോളണ്ട്, ഇറ്റലി എന്നീ രാജ്യങ്ങളിൽ ക്രയവിക്രയം അഞ്ച് സെന്റിൽ അവസാനിപ്പിച്ചിരിക്കുകയാണ്.

നിലവിൽ 36 ബില്യൻ ഒന്നിന്റെ സെന്റും 28 ബില്യൻ രണ്ടിന്റെയും സെന്റുകൾ പ്രചാരത്തിലുണ്ടെന്ന് യൂറോപ്യൻ സെൻട്രൽ ബാങ്കിന്റെ വെളിപ്പെടുത്തൽ.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here