ഡബ്ലിൻ: 2000 മുതൽ 2005 വരെ മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും ആയിരുന്ന ഗാന്ധിയൻ കെ റ്റി ശങ്കരനും എം എം ലിങ്ക് വിൻസ്റ്റാറിനും കേരളത്തിലെ ഏറ്റവും മികച്ച ബ്ലോക്ക് പഞ്ചായത്തിന് 100% പദ്ധതി വിഹിതം ചെലവഴിക്കുന്നതിനു നേതൃത്വം നൽകി. എറണാകുളം ജില്ലയിൽ ശ്രദ്ധേയമായിട്ടുള്ള മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിന് നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
വൈദ്യുതി രംഗത്ത് വൈദ്യുതിയില്ലാത്ത ആയിരം ഭവനങ്ങളിൽ വൈദ്യുതി എത്തിച്ചു കൊടുത്തിട്ടുണ്ട്. ഞണ്ടുകാട് തുരുത്ത്, മാരിത്താഴം, തടവിത്തറ, തറയിൽ മല, വെട്ടത്ത് തറ, ഉദയംപേരൂർ തീരപ്രദേശങ്ങളിൽ എല്ലാം വൈദ്യുതി എത്തിച്ചത് ഇവരുടെ ഭരണ കാലഘട്ടത്തിലാണ്… നവതിയുടെ നിറവിൽ നിൽക്കുന്ന ബഹുമാന്യനായ മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ടി ശങ്കരനും, വൈസ് പ്രസിഡന്റും അയർലണ്ടിലെ പ്രവാസി മലയാളിയും ജീവകാരുണ്യ പ്രവർത്തകനുമായ എം എം ലിങ്ക് വിൻസ്റ്റാറിനും കേരള പ്രദേശ് ഗാന്ധിദർശൻ വേദി സ്നേഹ അഭിനന്ദനങ്ങൾ നേരുന്നതായി ഭാരവാഹികൾ അറിയിച്ചു.
Follow the GNN24X7 IRELAND channel on WhatsApp:
https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb