gnn24x7

മുള്ളൻ കൊല്ലി ഇരിട്ടിയിൽ പൂർത്തിയായി

0
285
gnn24x7

ജനപ്രിയ പരമ്പരയായ ബിഗ് ബോസിലൂടെ പ്രേക്ഷകരുടെ ഹരമായി മാറിയ അഖിൽ മാരാർ, അഭിക്ഷേക് ശ്രീകുമാർ. സറീനാ ജോൺസൺ നായികാനായകന്മാരാകുന്ന ചിത്രമാണ് മുള്ളൻകൊല്ലി. 

സ്റ്റാർ ഗേറ്റ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ പ്രസീജ് കുമാർ നിർമ്മിക്കുന്ന ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത് ബാബു ജോണാണ്. അതിർത്തി മലയോര ഗ്രാമത്തിൽ അരങ്ങേറുന്ന ഒരു ത്രില്ലർ മൂവിയാണ് ഈ ചിത്രം. ഒരു സംഘം ചെറുപ്പക്കാരുടെ ജീവിതത്തിലൂടെ, അവർക്ക് നേരിടേണ്ടി വരുന്ന ഗുരുതരമായ ചില പ്രശ്നങ്ങളാണ് തികഞ്ഞ ഉദ്വേഗത്തോടെ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഇരിട്ടിയിലും പരിസരങ്ങളിലുമായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നു.

 ജാഫർ ഇടുക്കി, ജോയ് മാത്യു, കോട്ടയം നസീർ, കോട്ടയം രമേശ്, നവാസ് വള്ളിക്കുന്ന്, ദിനേശ് ആലപ്പി, ശ്രീജിത്ത് കൈവേലി, ആസാദ് കണ്ണാടിക്കൽ, ശിവദാസ് മട്ടന്നൂർ, അർസിൻ സെബിൻ ആസാദ്, കൃഷണ പ്രിയ, വീണ (അമ്മു ), സുമയ്യ സലാം, ശ്രീഷ സുബ്രമണ്യൻ

എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.

ഉദയകുമാർ, ഷൈൻദാസ്, സന്തോഷ് മാധവൻ എന്നിവരാണ് എക്സിക്കുട്ടീവ് പ്രൊഡ്യൂസേഴ്സ്.

സംഗീതം – ടിനീഷ് ജോൺ.

ഛായാഗ്രഹണം – എൽബൻകൃഷ്ണ

എഡിറ്റിംഗ് – രാജേഷ് ഗോപി.

കലാസംവിധാനം – അജയ് മങ്ങാട്

കോസ്റ്റ്യും ഡിസൈൻ – സമീറാ സനീഷ്.

മേക്കപ്പ് – റോണക്സ് സേവ്യർ.

സ്റ്റിൽസ് – കലൈ കിംഗ് സൺ.

ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – എസ്. പ്രജീഷ് (സാഗർ).

അസ്സോസ്സിയേറ്റ് ഡയറക്ടർ – ബ്ലസൻ

പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – യൂനുസ് ബാബു തിരൂർ.

പ്രൊഡക്ഷൻ മാനേജർ – അതുൽ തലശ്ശേരി 

ചാവേർ, തലവൻ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ പ്രൊഡക്ഷൻ കൺട്രോളർ ആയ ആസാദ് കണ്ണാടിക്കലാണ് ഈ സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളർ.

വാഴൂർ ജോസ്.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group:

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7