ഡബ്ലിൻ: അയർലണ്ടിലെ ഇടതുപക്ഷ സാംസ്കാരിക സംഘടനയായ ക്രാന്തി 2025- 26 വർഷത്തേക്കുള്ള മെമ്പർഷിപ്പ് ക്യാമ്പയിൻ ഇന്ന് ആരംഭിക്കുന്നു. രണ്ടുമാസത്തോളം നീണ്ടുനിൽക്കുന്ന അംഗത്വ വിതരണ പദ്ധതിയുടെ ഉദ്ഘാടനം എല്ലാ യൂണിറ്റുകളിലും ഇന്ന് സംഘടിപ്പിക്കുന്നതാണ്. കഴിഞ്ഞ എട്ടു വർഷക്കാലമായി ക്രാന്തി നടത്തിയിട്ടുള്ള നിരവധിയായ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങളെ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് പുതിയ അംഗങ്ങളെ ചേർക്കുന്നത്.


നിലവിലെ യൂണിറ്റുകളിൽ അംഗസംഖ്യ വർദ്ധിപ്പിക്കുന്നതോടൊപ്പം പുതിയ യൂണിറ്റുകൾ ആരംഭിക്കുവാനും മെമ്പർഷിപ്പ് ക്യാമ്പയിനിലൂടെ ക്രാന്തി ലക്ഷ്യമിടുന്നു.അയർലണ്ടിലെ സാമൂഹിക-സാംസ്കാരിക മേഖലകളിൽ സജീവമായി ഇടപെടാനും ക്രാന്തിയുടെ പ്രവർത്തനങ്ങളിൽ പങ്കാളികളാകാനും പുരോഗമനപരമായ ഒരു സമൂഹത്തിനായി കൈകോർക്കാനും ഏവരെയും ക്ഷണിക്കുന്നു.
കൂടുതൽ വിവരങ്ങൾക്കും മെമ്പർഷിപ്പിനുമായി ബന്ധപ്പെടുക: അജയ് സി ഷാജി (089 4562681), അനൂപ് ജോൺ(0872658072)

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

