gnn24x7

മമ്മൂട്ടിയുടെ വീട്ടിൽ താമസിക്കാൻ അവസരം!

0
99
gnn24x7

നടൻ മമ്മൂട്ടിയും കുടുംബവും മുൻപ് താമസിച്ച കൊച്ചി പനമ്പിള്ളി നഗറിലെ വീട് ആരാധകർക്കും ടൂറിസ്‌റ്റുകൾക്കും താമസിക്കാൻ അവസരം. വികേഷൻ എന്ന ഹോസ്പിറ്റാലിറ്റി കമ്പനിയാണ് ഇതിനുള്ള അവസരം ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടി സ്യൂട്ട്, ദുൽഖർ അബോഡ്, സുറുമീസ് സ്പേസ്, ഗസ്റ്റ‌് റൂം എന്നിങ്ങനെ നാലു മുറികളിലായി എട്ടു പേർക്ക് താമസിക്കാം.

പ്രൈവറ്റ് തിയേറ്റർ, ഗാലറീസ് എന്നിവിടങ്ങളിലേക്കുള്ള പ്രോപ്പർട്ടി ടൂർ ഉൾപ്പെടെ ഒരു രാത്രി ഇവിടെ തങ്ങാൻ 75000 രൂപ ചിലവുവരും. നിലവിൽ, 9778465700, 9778455700 എന്നീ നമ്പറുകളിൽ ഫോൺ വഴി മാത്രമേ ഈ സൗകര്യം ബുക്ക് ചെയ്യാൻ കഴിയൂ. 

ഏപ്രിൽ 1 മുതൽ ഇവിടെ താമസിക്കാൻ കഴിയും. വിശദാംശങ്ങൾക്ക്, reservations@vkation.com ഇമെയിൽ വിലാസത്തിലും ഇമെയിൽ അയയ്ക്കാം. എറണാകുളം ഇളംകുളത്തുള്ള വീട്ടിലാണ് മമ്മൂട്ടിയുടെ പുതിയ വീട്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7