കുടുംബപ്രേക്ഷകരുടെ മനസ്സകീഴടക്കിയ നായകൻ, യുവാക്കളുടെ ഹരമായ സംവിധായകൻ, മലയാളികളുടെ പ്രിയപ്പെട്ട ബേസിൽ ജോസഫ് അയർലണ്ടിലെത്തുന്നു. മിഡ്‌ലാൻഡ് ഇന്ത്യൻ ഫെസ്റ്റ് ‘UTSAV 2025’ ൽ സെലിബ്രറ്റി ഗസ്റ്റായി ബേസിൽ ജോസഫ് പോർട്ളീഷിൽ എത്തുന്നു. പോർട്ളീഷിലെ ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന രണ്ടാമത് മിഡ്‌ലാൻഡ് ഇന്ത്യൻ ഫെസ്റ്റ്, “UTSAV 2025” ജൂലൈ 5-ന് നടക്കും.

ആവേശം നിറയ്ക്കുന്ന ഒട്ടനവധി കലാ കായിക പരിപാടികളും, വ്യത്യസ്ത രുചി പകരാൻ ഇന്ത്യൻ ഫുഡ് സ്റ്റാളുകളും മേളയുടെ പ്രത്യേകതകളാണ്. മേളയിൽ പാർക്കിങ്ങ് സ്ലോട്ടുകൾ ഇപ്പോൾ തന്നെ ഓൺലൈൻ ആയി ബുക്ക് ചെയ്യുക.

മേളയിൽ ഫൂഡ്- നോൺ ഫൂഡ് സ്റ്റാളുകൾ ആവശ്യമുള്ളവർ ഉടൻ ബുക്ക് ചെയ്യുക. കലയുടെയും വിനോദത്തിന്റെയും ഈ അസുലഭ വേദിയിലേക്ക് ഏവർക്കും സ്വാഗതം.
STALL BOOKING: 0894797716, GENERAL ENQUIRIES: 0892540535
Follow the GNN24X7 IRELAND channel on WhatsApp:
https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

