അയർലണ്ടിലെ വിവിധ സർവകലാശാലകളിലും കോളേജുകളിലും പഠിക്കുന്ന, പുതുതായി എത്തിയ എല്ലാ ഇന്ത്യൻ വിദ്യാർത്ഥികളെയും സംഗമം സംഘടിപ്പിക്കുകയാണ്ഡബ്ലിനിലെ ഇന്ത്യൻ എംബസി. ഹൈബ്രിഡ് മോഡിൽ ഇന്ത്യൻ എംബസി പരിസരത്ത് സംഘടിപ്പിക്കുന്ന സ്വാഗത പരിപാടി ഒക്ടോബർ 29ന് വൈകുന്നേരം 3 മണിക്ക് നടക്കും. എംബസിയിൽ എല്ലാവരെയും നേരിട്ട് പങ്കെടുപ്പിക്കുന്നതിൽ സ്ഥലപരിമിതി ഉള്ളതിനാൽ, എംബസിയുടെ യൂ ട്യൂബ് ഹാൻഡിൽ വഴി ഇത് തത്സമയം സംപ്രേഷണം ചെയ്യുന്നു.
Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==


ഇന്ത്യൻ കമ്മ്യൂണിറ്റി അസോസിയേഷനുകളുടെ പ്രതിനിധികൾ, സംരംഭകർ, മുൻ ബാച്ചുകളിലെ മുതിർന്ന വിദ്യാർത്ഥികൾ എന്നിവർ എംബസിയിൽ നേരിട്ട് യോഗത്തിൽ പങ്കെടുക്കും. പുതുതായി എത്തിയ വിദ്യാർത്ഥികൾക്ക് എംബസി ടീമുമായി സംവദിക്കാനും, അയർലണ്ടിലെ ഇന്ത്യൻ സമൂഹവുമായി പരിചയപ്പെടുന്നതിനും, അക്കാദമിക്, സംരംഭകർ എന്നിവരുൾപ്പെടെയുള്ള മറ്റ് പ്രമുഖ മേഖലയിലെ വ്യക്തികളെ അറിയാനും അവസരം നൽകുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം. പങ്കെടുക്കാൻ താല്പര്യമുള്ള വിദ്യാർത്ഥികൾ ഉടൻ രജിസ്റ്റർ ചെയ്യുക. You Tube handle of Embassy of India in Dublin: https://www.youtube.com/@IndiaInIrelandDublin


Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb