ഡബ്ലിൻ ഉൾപ്പെടെ നാല് കൗണ്ടികളുടെ പുതിയ പീസ് കമ്മീഷണറായി മലയാളിയായ ജോർസൺ ബാബു നിയമിതനായി. ഡബ്ലിന്, കില്‍ഡെയര്‍, മീത്ത്, വിക്ക്‌ലോ എന്നീ കൗണ്ടികളുടെ ചുമതല ജോർസൺ ബാബുവിനായിരിക്കും. ഈ കൗണ്ടികളുമായി ബന്ധപ്പെട്ട സമന്‍സുകള്‍, വാറന്റുകള്‍ എന്നിവ ഒപ്പിടുക, രേഖകളും സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തുക എന്നിവയാണ് പീസ് കമ്മീഷണറുടെ പ്രധാന ചുമതലകൾ.
ഡീന്‍ ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സില്‍ ക്ലസ്റ്റര്‍ മാനേജറാണ് ജോര്‍സണ്‍ ബാബു. ഇന്റര്‍നാഷണല്‍ ഹോസ്പിറ്റാലിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് അംഗമാണ്. ഭാര്യ ബെറ്റി. മൂന്ന് മക്കളുണ്ട്. തനിക്ക് ലഭിച്ച ഉത്തരവാദിത്വം ഏറെ അഭിമാനത്തോടെ നോക്കിക്കാണുന്നതായും, ജനങ്ങൾക്ക് നീതിപൂര്‍വ്വവമായി തന്റെ സേവനം ഉറപ്പാക്കുമെന്നും ജോര്‍സണ്‍ ബാബു പറഞ്ഞു.
സേവനങ്ങൾ https://www.georson.ie/ എന്ന വെബ്സൈറ്റ് വഴി ലഭ്യമാണ്.




































