അയർലണ്ടിലെ ഭരണകക്ഷിയായ Fianna Fáil ന്റെ 15 ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്ക് മലയാളിയായ എം.ബി. മഞ്ജുദേവി തെരഞ്ഞെടുക്കപ്പെട്ടു. കോട്ടയം പാലാ സ്വദേശിനിയാണ്. അയർലണ്ടിൽ നഴ്സായി ജോലി ചെയ്തു വരികയാണ് മഞ്ജുദേവി. ചരിത്രത്തിൽ ആദ്യമായിട്ടാണ് ഭരണകക്ഷിയുടെ സുപ്രധാന സമിതിയിൽ ഒരു ഇന്ത്യൻ പൗര്യൻ തെരഞ്ഞെടുക്കപ്പെടുന്നത്. അയർലണ്ട് പ്രധാനമന്ത്രി മീഹോൾ മാർട്ടിനാണ് കമ്മിറ്റി പ്രസിഡൻ്റ്. ഐറിഷ് പാർലെമെൻ്റ് തെരഞ്ഞെടുപ്പിലും മഞ്ജുദേവി നേരത്തെ മത്സരിച്ചിരുന്നു.
Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2

Fianna Fáil ദേശീയ ഭരണസമിതിയിൽ ഏഴ് വനിതകളിൽ ഒരാളായിട്ടാണ് മഞ്ജുദേവി തെരഞ്ഞെടുക്കപ്പെട്ടത്. മഞ്ജു വിന് ലഭിച്ചതിൽ 90 ശതമാനം വോട്ടുകളും ഐറിഷുകാരുടേതാണ്. ഇന്ത്യൻ വംശജർനേരിടുന്ന അക്രമങ്ങൾക്കെതിരെയുള്ള ശക്തമായ സന്ദേശമാണ് ഐറിഷ് ജനത തനിക്ക് നൽകിയ വോട്ടിലൂടെ പ്രകടിപ്പിച്ചതെന്ന് മഞ്ജുദേവി പറഞ്ഞു. തന്നിൽ നിക്ഷിപ്തമായ ഉത്തരവാദിത്വം സമൂഹ നന്മയ്ക്കായും, അയർലണ്ടിലെ ഇന്ത്യൻ സമൂഹത്തിൻ്റെ ഉയർച്ചയ്ക്കായും വിനിയോക്കുമെന്നും മഞ്ജുദേവി വ്യക്തമാക്കി.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==





































