ഫുകേത്: വിസ നിയമങ്ങളിൽ വലിയ മാറ്റവുമായി തായ്ലാൻഡ്. 90ലധികം രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികൾക്കുള്ള വിസ രഹിത താമസ കാലാവധി വെട്ടിക്കുറച്ചു. ഇന്ത്യയും ഈ പട്ടികയിൽ ഉണ്ട്. വിനോദ സഞ്ചാരികൾ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങളിൽ വർദ്ധന ഉണ്ടായതിനാലാണ് നടപടി. ബാങ്കോക്കിൽ ചേർന്ന തായ്‌ലൻഡ് മന്ത്രിസഭാ യോഗമാണ് തീരുമാനത്തിന് അംഗീകാരം നൽകിയത്.
ഇതുവരെ നിലവിലുണ്ടായിരുന്ന നിയമപ്രകാരം ഇന്ത്യ, യുണൈറ്റഡ് കിംഗ്ഡം, യുണൈറ്റഡ് സ്റ്റേറ്റ്സ്, ഓസ്‌ട്രേലിയ, യൂറോപ്പിലെ 29 ഷെൻഗൻ രാജ്യങ്ങൾ ഉൾപ്പെടെ 93 രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്ക് വിസയില്ലാതെ 60 ദിവസം വരെ തായ്‌ലൻഡിൽ തങ്ങാൻ അനുമതിയുണ്ടായിരുന്നു. ടൂറിസം മേഖലയ്ക്ക് കൊവിഡിന് ശേഷം വലിയൊരു ഉണർവ് നൽകാനായി 2024 ജൂലൈയിലാണ് തായ് ഗവൺമെന്റ് ഈ ആനുകൂല്യം കൊണ്ടുവന്നത്. എന്നാൽ പുതിയ ക്യാബിനറ്റ് തീരുമാനത്തോടെ ഈ 60 ദിവസത്തെ ഓട്ടോമാറ്റിക് വിസ രഹിത കാലാവധി അവസാനിക്കുകയാണ്.
ഭൂരിഭാഗം വിദേശ പൗരന്മാർക്കും ഇനിമുതൽ പരമാവധി 30 ദിവസത്തെ വിസ രഹിത താമസമേ അനുവദിക്കൂ. ചില പ്രത്യേക രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഇത് 15 ദിവസമായി ചുരുക്കാനും സാധ്യതയുണ്ട്. നിശ്ചിത കാലാവധിക്കപ്പുറം തായ്‌ലൻഡിൽ തുടരാൻ ആഗ്രഹിക്കുന്ന സഞ്ചാരികൾ ഇമിഗ്രേഷൻ ഓഫീസുകളിൽ നേരിട്ടെത്തി കൃത്യമായ കാരണങ്ങൾ ബോധിപ്പിച്ച് വിസ നീട്ടാൻ അപേക്ഷിക്കേണ്ടി വരും. ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ പൂർണ്ണമായ പരിശോധനയ്ക്ക് ശേഷമേ ഇനിമേൽ വിസ നീട്ടി നൽകുകയുള്ളൂ.
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2

































