gnn24x7

‘നവ്യ’നടനവുമായി മലയാളികളുടെ ബാലാമണി; ‘മുദ്ര’ ഇന്ത്യൻ ക്ലാസിക്കൽ ഡാൻസ് ഫെസ്റ്റിവൽ ജൂൺ 12ന്

0
141
gnn24x7

കലോത്സവ വേദികളിലെ നിറഞ്ഞ കൈയ്യടികൾ, അഭ്രാപാളികളിലേക്ക് വഴിയൊരുക്കിയ മലയാളികളുടെ പ്രിയ നായികയും നർത്തകിയുമായ നവ്യാ നായർ അയർലണ്ടിൽ എത്തുന്നു. അയർലണ്ടിൽ ഇന്ത്യൻ ഇന്ത്യൻ ക്ലാസിക്കൽ നൃത്തത്തിന്റെ പൈതൃകം ചേർത്തുപിടിച്ച്, നൃത്ത ലോകത്തിലേക്ക് കുരുന്നുകളെ കൈപിടിച്ചുയർത്തുന്ന, മുദ്ര സ്കൂൾ ഓഫ് ഇന്ത്യൻ ക്ലാസിക്കൽ ഡാൻസസ്, തങ്ങളുടെ പതിനഞ്ചാം വാർഷിക നിറവിലാണ്. വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘മുദ്ര’ ഇന്ത്യൻ ക്ലാസിക്കൽ ഡാൻസ് ഫെസ്റ്റിവൽ ജൂൺ 12ന് അരങ്ങേറും. ഈ അനുഗ്രഹീത വേദിയിൽ നവ്യാ നായരും ചുവടുവയ്ക്കുന്നു. ഡബ്ലിനിലെ സയന്റോളജി കമ്മ്യൂണിറ്റി സെന്ററിൽ നടക്കുന്ന പരിപാടിയുടെ ടിക്കറ്റ്‌ വില്പന പുരോഗമിക്കുകയാണ്.

Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2

നർത്തകിയും, നൃത്തസംവിധായകയും, അധ്യാപകയുമായ ധന്യ കിരണിന്റെ ശിക്ഷണത്തിൽ ‘മുദ്ര’യിലെ ഓരോ നർത്തകരും അവരുടെ സ്വർഗ്ഗ സിദ്ധമായ വാസനകളെ പുതുതലത്തിലേക്ക് ഉയർത്തുകയാണ്. ചിട്ടയായ പഠനം, പരിശീലനം എന്നിവയിലൂടെ അയർലണ്ടിൽ ഇന്ത്യൻ ക്ലാസിക്കൽ നൃത്താഭ്യാസത്തിന്റെ മുഖമുദ്രയായി മാറിയിരിക്കുകയാണ് ”മുദ്ര സ്കൂൾ ഓഫ് ഇന്ത്യൻ ക്ലാസിക്കൽ ഡാൻസസ്”.

‘മുദ്ര’ ഇന്ത്യൻ ക്ലാസിക്കൽ ഡാൻസ് ഫെസ്റ്റിവലിന്റെ ടിക്കറ്റുകൾ ബുക്ക്‌ ചെയ്യാം.

Follow the GNN24X7 IRELAND channel on WhatsApphttps://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

gnn24x7