gnn24x7

അടിപടലം കളി അഭ്യാസം ആരംഭിച്ചു

0
28
gnn24x7

നർമ്മം, പ്രണയം, ഇത്തിരി നില്ലിംഗും ആക്ഷനുമെല്ലാം കോർത്തിണക്കി റൊമാൻ്റിക്ക് കോമഡി ജോണറിൽ ഒരുങ്ങുന്ന അടിപടലംകളി അഭ്യാസം എന്ന ചിത്രത്തിൻ്റെ ആരംഭം കുറിച്ചു.
പേരു സൂചിപ്പിക്കുന്നതുപോലെ സകല അഭ്യാസങ്ങളുടേയും ഉറവിടമാണ് ഈ ചിത്രം.

നവാഗതനായ ദീപക് ബാബു, സംവിധാനം ചെയ്യുന്ന ഈ ചിത്രം ശ്രീഗോകുലം മൂവീസ് ഇൻ അസ്സോസ്സിയേഷൻ വിത്ത് ഡ്രിംസ് ഓഫ് അജയ് വാസുദേവിൻ്റെ ബാനറിൽ ശ്രീഗോകുലം ഗോപാലൻ, കൃഷ്‌ണമൂർത്തി, അജയ് വാസുദേവ് എന്നിവർ നിർമ്മിക്കുന്നു.

കോ പ്രൊഡ്യൂസേർസ് – ബൈജൂ ഗോപാലൻ

ഈ ചിത്രത്തിൻ്റെ ചിത്രീകരണം ജൂലൈ അഞ്ച് ഞായറാഴ്ച്ച കൊച്ചി പൂക്കാട്ടുപടി ഗോകുലം സ്‌റ്റുഡിയോസിൽ ആരംഭിച്ചു.
സംവിധായകൻ ദീപക് ബാബുവിൻ്റെ മാതാപിതാക്കളായ ബാബു കുമാരി എന്നിവർ ആദ്യ ഭദ്രദീപം തെളിയിച്ചപ്പോൾ ജി മാർത്താണ്ഡൻ, ഉദയ് കൃഷ്‌ണ, മാത്യു തോമസ്, വിഷ്ണു മോഹൻ, ജി.എസ്. വിജയൻ, മോഹൻ സീനുലാൽ, ഗണപതി, വിനീത് തട്ടിൽ, അമീൻ, നയൻതാരാ ചക്രവർത്തി, ധനശ്രീ സുധാകർ, സുരാജ്, നിധീഷ്, അശോകൻ എന്നിവരും ഇതിൽ പങ്കാളികളായി.

അജയ് വാസുദേവിൻ്റെ മാതാപിതാക്കളായ കെ.വാസുദേവൻ, ബി.രാധമ്മ, തിരക്കഥാകൃത്ത് അനിരുദ്ധിൻ്റെ മാതാവ് ശശികല എന്നിവർ സ്വിച്ചോൺ കർമ്മവും പ്രമോദ് വെളിയനാട്, പൂജപ്പുര രാധാകൃഷ്ണൻ, സുജിത് (ഡ്രീം ബിഗ് ഫിലിംസ്) എന്നിവർ ചേർന്ന് ഫസ്റ്റ് ക്ലാപ്പും നൽകി.

വയനാട്ടിലെ കൊളഗപ്പാറ ഗ്രാമത്തിലെ ഒരു പൊലീസ് സ്റ്റേഷനിൽ ഒറ്റ ദിവസം നടക്കുന്ന ഒരു കഥയാണ് ഈ ചിത്രത്തിൻ്റേത്. ഇവിടുത്തെ ഒരു പൊലീസ് സ്റ്റേഷനിൽ എത്തപ്പെട്ട മൂന്നു ചെറുപ്പക്കാർക്ക് നേരിടുന്ന പ്രശ്‌നങ്ങളാണ് തികഞ്ഞ നർമ്മമുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.

ഗണപതി, അമീൻ, പ്രമുഖ സോഷ്യൽ മീഡിയാ താരം ജിഷ്ണു, മാസ്റ്റർ അർണവ്, നയൻതാരാ ചക്രവർത്തി, ധനശ്രീ സുധാകർ, വിനീത് തട്ടിൽ, പ്രമോദ് വെളിയനാട്, നോബി, സെന്തിൽ കൃഷ്‌ണ, പൂജപ്പുര രാധാകൃഷ്ണൻ, സാബു പ്രവ്ദീൻ, കുട്ടി അഖിൽ, അഖില, അശോകൻ, അനിരുദ്ധ്, എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന താരങ്ങൾ.

രചന – അനിരുദ്ധ്.
സംഗീതം – ബിബിൻ അശോക്.
ഛായാഗ്രഹണം – ഷിജു.എം.ഭാസ്ക്കർ.
എഡിറ്റിംഗ് – റിയാസ് കെ. ബദർ.
കലാസംവിധാനം – നിമേഷ് .എം. താനൂർ.
മേക്കപ്പ് – മനോജ് മനു.
കോസ്റ്റ്യും ഡിസൈൻ – വെങ്കി.
ആക്ഷൻ – സ്‌റ്റണ്ട് സെൽവ.
സ്റ്റിൽസ് – ഷെയ്ൻ സദൂക്ക.
ഫിനാൻസ് കൺട്രോളേഴ്‌സ് – ശ്രീജിത്ത് മണ്ണാർക്കാട്, റബിൻ സി രവി,
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ- സുജയ്.എസ്.കുമാർ,
അസോസ്സിയേറ്റ് ഡയറക്ടർസ് – റീസ് തോമസ്, ഷാഫിൻ സുൽഫിക്കർ.
പ്രൊഡക്ഷൻ മാനേജേഴ്‌സ് – രാഹുൽ കണ്ണൂർ, ആരോമൽ.
പ്രൊഡക്ഷൻ കൺട്രോളർ – സുരേഷ് മിത്രക്കരി.

വയനാട്, തൃശൂർ, കൊച്ചി എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.

വാഴൂർ ജോസ്.

Follow Us on Instagram!
GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7