gnn24x7

ഒരു തനി നാടൻ കോമഡി ചിത്രം ‘ഓട്ടം തുള്ളൽ’ ജൂലായ് ഇരുപത്തിനാലിന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

0
26
gnn24x7

ഒരു തനി നാടൻ കോമഡി ഡ്രാമ എന്ന രസാകരമായ ടാഗ് ലൈനോടെ എത്തുന്ന ജി മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ഓട്ടം തുള്ളൽ എന്ന ചിത്രത്തിൻ്റെ റിലീസ് ഡേറ്റ് അനൗൺസ് ചെയ്തു.
ജൂലൈ ഇരുപത്തിനാലിന് ഗുഡ് ഫെലോസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.
ഒരു പൂച്ചയുടെ തലക്കു പിന്നിൽ ജനപ്രിയരായ ഒരു സംഘം അഭിനേതാക്കൾ നിറ ചിരിയോടെ നിൽക്കുന്ന, ചിരിക്കാൻ വരൂ എന്ന അടികുറിപ്പോടെയുള്ള ഒരു പോസ്റ്ററിലൂടെയാണ് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്.
ആദ്യാ പ്രസാദ് അവതരിപ്പിക്കുന്ന ഈ ചിത്രം
ജി.കെ.എസ്. പ്രൊഡക്‌ഷൻസിൻ്റെ ബാനറിൽ മോഹൻ നെല്ലിക്കാട്ടാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
ഹിരൺ മഹാജനും, ജി.മാർത്താണ്ഡനുമാണ് എക്സികുട്ടീവ് പ്രൊഡ്യൂസേർസ് .
സാധാരണക്കാർ താമസ്സിക്കുന്ന ഒരു ഗ്രാമത്തിൽ ഒരു കുടുംബത്തിൽ അരങ്ങേറുന്ന പ്രശ്‌നം ആഗ്രാമത്തിൻ്റെ തന്നെ പ്രശ്‌നമായി മാറുന്നതാണ് തികഞ്ഞ നർമ്മ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.
വിജയരാഘവൻ, ഹരിശ്രി അശോകൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, ടിനി ടോം, മനോജ്.കെ.യു ,ബിനു ശിവറാം,ജിയോ ബേബി, സിദ്ധാർത്ഥ് ശിവ, കുട്ടി അഖിൽ ജെറോം. ബിപിൻ ചന്ദ്രൻ, പ്രിയനന്ദൻ, വൈക്കം ഭാസി, ആദിനാട് ശശി, റോയ് തോമസ്, മാസ്റ്റർ ശ്രീ പത് യാൻ,
അനിയപ്പൻ, ശ്രീരാജ്, പൗളി വത്സൻ, സേതു ലഷ്മി, ജസ്ന്യ.കെ.ജയദീഷ്, ചിത്രാ നായർ, പ്രിയാ കോട്ടയം, ബിന്ദു അനീഷ്, ലതാദാസ്, അജീഷ, രാജി മേനോൻ, ബേബി റിഹരാജ് എന്നിവർ ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നു. ബിബിൻ ജോർജ് സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ബിനു ശശി റാമിൻ്റേതാണു തിരക്കഥ.
സംഗീതത്തിനും ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിൽ ബി.കെ. ഹരിനാരായണൻ, വിനായക് ശശികുമാർ, ധന്യാ സുരേഷ് മേനോൻ എന്നിവർഗാനങ്ങൾ രചിച്ചിരിക്കുന്നു.
യുവതലമുറക്കാരുടെ പ്രിയപ്പെട്ട സംഗീത സംവിധായകൻ
രാഹുൽ രാജിൻ്റേതാണ് സംഗീതം
പ്രദീപ് നായർ ഛായാഗ്രഹണവും ജോൺകുട്ടി എഡിറ്റിംഗും നിർവ്വഹിക്കുന്നു.
കലാസംവിധാനം – സുജിത് രാഘവ്, മേക്കപ്പ് – അമൽ.സി.ചന്ദ്രൻ,
കോസ്റ്യൂം ഡിസൈൻ – സിജി തോമസ് നോബൽ
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – അജയ് ചന്ദ്രിക, പ്രശാന്ത് ഈഴവൻ
അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – സജ്യൂ പൊറ്റയിൽക്കട, ഡിഫിൻ ബാലൻ,
പ്രൊഡക്ഷൻ
സ്റ്റിൽസ് – അജി മസ്ക്കറ്റ്.
മാനേജേഴ്സ് – റഫീഖ് ഖാൻ, മെൽബിൻഫെലിക്സ്, പ്രൊഡക്ഷൻ കൺട്രോളർ – ബിജു കടവൂർ.

വാഴൂർ ജോസ്.

Follow Us on Instagram!
GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7