gnn24x7

ഡൽഹി വിമാനത്തിലുണ്ടായ അപകടം; സുപ്രധാന നടപടിയുമായി എയർ ഇന്ത്യ

0
63
gnn24x7

ഡൽഹി: എല്ലാ പൈലറ്റുമാർക്കും നിർബന്ധിത മയക്കുമരുന്ന് പരിശോധന നടത്താൻ നീക്കവുമായി എയർ ഇന്ത്യ. നിലവിലുള്ള നിയമങ്ങൾ അനുസരിച്ച് അനുവദനീയമല്ലാത്ത ഏതെങ്കിലും തരത്തിലുള്ള പദാർത്ഥങ്ങളോ മരുന്നുകളോ പൈലറ്റുമാർ ഉപയോഗിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താനാണ് പരിശോധന എന്നാണ് റിപ്പോർട്ട്. ഈ മാസം 4ന് ഡൽഹി വിമാനത്തിലുണ്ടായ അപകടത്തിന് പിന്നാലെയാണ് നടപടി. 

അപകടത്തിൽപ്പെട്ട വിമാനത്തിന്റെ പൈലറ്റ് ലഹരി ഉപയോഗിച്ചിരുന്നതായി പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തീരുമാനം.

എയർലൈൻസിന്റെ ഗുഡ്ഗാവിലെ കേന്ദ്രത്തിൽ പരിശീലനം നടക്കുന്നതിനൊപ്പം തന്നെയായിരിക്കും എല്ലാ പരിശോധനകളും നടക്കുക. നിലവിൽ സർവീസ് നടത്തുന്ന വിമാനങ്ങളിലെ പൈലറ്റുമാർക്കും ഡൽഹി-എൻ.സി.ആറിന് പുറത്തുള്ളവർക്കും അവർ ഇറങ്ങുന്ന നഗരങ്ങളിലെ എയർ ഇന്ത്യ ഓഫീസുകളിൽ വെച്ച് പരിശോധന നടത്തും. 

Follow Us on Instagram!

GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join 

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7