ഡബ്ലിനിലെ റഹേനി ഡ്രൈവിംഗ് ടെസ്റ്റ് സെന്റർ സെപ്റ്റംബർ 18 മുതൽ അടച്ചുപൂട്ടുമെന്ന് റോഡ് സേഫ്റ്റി അതോറിറ്റി അറിയിച്ചു. നിലവിൽ റഹേനി കേന്ദ്രത്തിൽ ഡ്രൈവിംഗ് ടെസ്റ്റിനായി കാത്തിരിക്കുന്ന അപേക്ഷകരെ സമീപത്തെ കില്ലസ്റ്റർ ഡ്രൈവിംഗ് ടെസ്റ്റ് സെന്ററിലേക്ക് മാറ്റും. സെപ്റ്റംബർ 21 മുതൽ കില്ലസ്റ്റർ ടെസ്റ്റ് സെന്റർ റഹേനി കേന്ദ്രത്തിന്റെ സേവനങ്ങൾ ഏറ്റെടുക്കും. ഇതിനായി കില്ലസ്റ്ററിൽ അധിക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

റഹേനി ടെസ്റ്റ് സെന്ററിൽ നിലവിൽ കാത്തിരിപ്പ് സമയം ദേശീയ ശരാശരിയുടെ ഇരട്ടിയാണെന്നാണ് റിപ്പോർട്ട്. ചില പഠിതാക്കൾക്ക് ഡ്രൈവിംഗ് ടെസ്റ്റിനായി അപേക്ഷിക്കാനുള്ള ക്ഷണം ലഭിക്കാൻ പോലും ആറുമാസത്തിലധികം കാത്തിരിക്കേണ്ട സാഹചര്യമുണ്ട്. കെട്ടിട നിർമാണ പ്രവർത്തനങ്ങൾ റഹേനി ടെസ്റ്റ് സെന്ററിന്റെ ശേഷിയെ ഗുരുതരമായി ബാധിക്കുന്നതിനാലാണ് കേന്ദ്രം അടയ്ക്കുന്നതെന്ന് റോഡ് സേഫ്റ്റി അതോറിറ്റി വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ ആവശ്യത്തിന് ഡ്രൈവിംഗ് ടെസ്റ്റുകൾ നടത്താൻ കേന്ദ്രത്തിന് കഴിയുന്നില്ലെന്നും അധികൃതർ അറിയിച്ചു.

റഹേനിയിൽ ടെസ്റ്റിനായി കാത്തിരിക്കുന്ന എല്ലാ അപേക്ഷകരുടെയും അപേക്ഷകൾ കില്ലസ്റ്റർ കേന്ദ്രത്തിലേക്ക് മാറ്റും. ഈ മാറ്റത്തെക്കുറിച്ച് ബന്ധപ്പെട്ടവർക്ക് ഇമെയിൽ വഴി അറിയിപ്പ് നൽകുമെന്നും ആർഎസ്എ അറിയിച്ചു. കില്ലസ്റ്ററിലേക്ക് സേവനങ്ങൾ മാറ്റുന്നതോടെ ഡബ്ലിൻ മേഖലയിലെ ഡ്രൈവിംഗ് ടെസ്റ്റ് കാത്തിരിപ്പ് സമയം കുറയുമെന്നാണ് റോഡ് സേഫ്റ്റി അതോറിറ്റിയുടെ പ്രതീക്ഷ.

Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==




































