gnn24x7

സ്ലൈഗോയിൽ വിനീത് ശ്രീനിവാസൻ ലൈവിന് വൻ പ്രതികരണം; സിൽവർ അഡൾട്ട് ടിക്കറ്റുകൾ പൂർണമായും വിറ്റഴിഞ്ഞു

0
99
gnn24x7

അയർലണ്ടിലെ മലയാളി സംഗീതപ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ‘Vineeth Sreenivasan Live – Sligo’ സംഗീതവിരുന്നിന് മികച്ച പ്രതികരണം. പരിപാടിയുടെ Silver Adult വിഭാഗത്തിലെ ടിക്കറ്റുകൾ പൂർണമായും വിറ്റഴിച്ചു. Gold, VIP വിഭാഗങ്ങളിലെ ടിക്കറ്റുകളുടെ വില്പനയാണ് ഇപ്പോൾ പുരോഗമിക്കുന്നത്. Unity Events Ireland, Sooper Dooper Creations എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സംഗീതവിരുന്ന് 2026 ഒക്ടോബർ 13ന് സ്ലൈഗോയിലെ Radisson Blu Hotel-ൽ നടക്കും. Focuz One Media ആണ് യൂറോപ്യൻ പ്രൊമോട്ടർ.

Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2

മലയാളികളുടെ പ്രിയപ്പെട്ട ഗായകനും സംഗീതസംവിധായകനുമായ വിനീത് ശ്രീനിവാസൻ തന്റെ ജനപ്രിയ ഗാനങ്ങളുമായി ലൈവ് ബാൻഡിനൊപ്പം സ്ലൈഗോയിലെത്തുമ്പോൾ, സംഗീതപ്രേമികൾക്ക് വേറിട്ടൊരു അനുഭവമായിരിക്കും പരിപാടി സമ്മാനിക്കുക.

ടിക്കറ്റ് വിൽപ്പന ആരംഭിച്ചതിന് പിന്നാലെ തന്നെ പരിപാടിക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. Silver Adult വിഭാഗത്തിലെ മുഴുവൻ ടിക്കറ്റുകളും ഇതിനകം വിറ്റഴിഞ്ഞു. Gold, VIP വിഭാഗങ്ങളിലെ ടിക്കറ്റുകളും വേഗത്തിൽ വിറ്റഴിയുന്നതിനാൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ നേരത്തെ തന്നെ ബുക്കിംഗ് പൂർത്തിയാക്കണമെന്ന് സംഘാടകർ അറിയിച്ചു. Sligo, Leitrim, Donegal, Mayo, Roscommon, Galway തുടങ്ങിയ കൗണ്ടികളിൽ നിന്നുള്ള മലയാളികളിൽ നിന്നാണ് പ്രധാനമായും മികച്ച പ്രതികരണം ലഭിക്കുന്നത്.

അയർലണ്ടിലെ പ്രധാന നഗരങ്ങളിൽ കേന്ദ്രീകരിച്ചുള്ള സംഗീതപരിപാടികളിൽ നിന്ന് വ്യത്യസ്തമായി, സ്ലൈഗോയിൽ നടക്കുന്ന ഈ സംഗീതവിരുന്ന് വടക്കുപടിഞ്ഞാറൻ മേഖലയിലെ മലയാളി സമൂഹത്തിന് ഒത്തുചേരാനുള്ള അവസരം കൂടിയാണ്. വിനീത് ശ്രീനിവാസന്റെ ഹിറ്റ് ഗാനങ്ങളും പ്രേക്ഷകർക്ക് പ്രിയപ്പെട്ട മെലഡികളും ലൈവായി ആസ്വദിക്കാനുള്ള അവസരത്തിനായാണ് സംഗീതപ്രേമികൾ കാത്തിരിക്കുന്നത്. കുടുംബസമേതം പങ്കെടുക്കാവുന്ന ഒരു സംഗീതസായാഹ്നമായാണ് പരിപാടി ഒരുക്കുന്നത്.

Gold, VIP ടിക്കറ്റുകളുടെ വില്പന അതിവേഗം പൂർത്തിയാകുകയാണ്. നിങ്ങളുടെ ടിക്കറ്റുകൾ ഉടൻ തന്നെ ബുക്ക്‌ ചെയ്യുക. ടിക്കറ്റ് ബുക്കിംഗ്: ticket4u.ie

Follow the GNN24X7 IRELAND channel on WhatsApphttps://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

gnn24x7