gnn24x7

കോർക്കിൽ പുതിയ റെയിൽവേ സ്റ്റേഷന് അനുമതി; 2027ൽ നിർമ്മാണം തുടങ്ങും

0
52
gnn24x7

Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail Programme-ന്റെ ഭാഗമായി നിർമിക്കുന്ന എട്ട് പുതിയ സ്റ്റേഷനുകളിൽ ആദ്യത്തേതായിരിക്കും Blackpool സ്റ്റേഷൻ. Cork നഗരത്തിലെ ചരിത്രപ്രസിദ്ധമായ Blackpool Station ഉണ്ടായിരുന്ന സ്ഥലത്തിന് സമീപം, Dublin Hill Road-നും Redforge Road-നും ഇടയിലായാണ് പുതിയ സ്റ്റേഷൻ നിർമിക്കുന്നത്. നിലവിൽ Mallow–Cork റൂട്ടിൽ സർവീസ് നടത്തുന്ന commuter ട്രെയിനുകൾക്ക് ഇവിടെ സ്റ്റോപ്പ് ഉണ്ടായിരിക്കും.

Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2

Irish Rail അനുസരിച്ച് തുടക്കത്തിൽ ദിവസേന പരമാവധി 10 ട്രെയിൻ സർവീസുകൾ സ്റ്റേഷനിൽ ലഭ്യമാകും. ഭാവിയിൽ Cork Area Commuter Rail പദ്ധതിയുടെ മറ്റ് ഘട്ടങ്ങൾ പൂർത്തിയാകുന്നതോടെ സർവീസുകളുടെ എണ്ണം വർധിപ്പിക്കാനും ലക്ഷ്യമിടുന്നു. പുതിയ Blackpool സ്റ്റേഷന്റെ നിർമാണം 2027ൽ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിർമാണം പൂർത്തിയാക്കാൻ രണ്ട് വർഷം വരെ സമയമെടുക്കാം. രണ്ട് പ്ലാറ്റ്ഫോമുകളുള്ള സ്റ്റേഷനിൽ pedestrian footbridge വഴി ഇരുവശത്തുനിന്നും പ്രവേശനം ഉണ്ടായിരിക്കും. പടികൾക്കൊപ്പം accessible lifts-ഉം ഒരുക്കും.

യാത്രക്കാർക്കായി accessible parking spaces, EV charging സൗകര്യം, motorcycle parking, bus–taxi–car drop-off മേഖലകൾ, bicycle stands, bicycle lockers എന്നിവയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഭാവിയിൽ Cork റെയിൽ ശൃംഖല electrification നടത്തുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളും സ്റ്റേഷനിൽ ഉൾപ്പെടുത്തും. പുതിയ സ്റ്റേഷൻ Blackpool, Kilbarry എന്നിവിടങ്ങളിലെയും സമീപ പ്രദേശങ്ങളിലെയും താമസക്കാർക്ക് കൂടുതൽ സുസ്ഥിരമായ പൊതുഗതാഗത മാർഗം നൽകുമെന്ന് Irish Rail വ്യക്തമാക്കി. Blackpool Shopping Centre-ലേക്കും സമീപത്ത് വികസിച്ചുകൊണ്ടിരിക്കുന്ന residential മേഖലകളിലേക്കും റെയിൽ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്.

Dunkettle-ലും പുതിയ സ്റ്റേഷൻ

Blackpool-ന് പിന്നാലെ Dunkettle-ലും പുതിയ റെയിൽവേ സ്റ്റേഷനുള്ള പദ്ധതിക്ക് നടപടികൾ പുരോഗമിക്കുകയാണ്. Cork–Cobh, Cork–Midleton commuter ലൈനുകളിൽ സർവീസ് നടത്തുന്ന Dunkettle സ്റ്റേഷനിൽ 300 വാഹനങ്ങൾക്കുള്ള Park & Ride സൗകര്യം ഒരുക്കും. നഗരത്തിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങളുടെ എണ്ണം കുറച്ച് Dunkettle മേഖലയിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം.

നിലവിലെ പദ്ധതിപ്രകാരം Dunkettle സ്റ്റേഷനിൽ തുടക്കത്തിൽ 15 മിനിറ്റ് ഇടവേളയിൽ സർവീസ് ലഭിക്കുമെന്നും വിപുലമായ Cork commuter rail പദ്ധതി പൂർത്തിയായാൽ സർവീസ് ഓരോ ദിശയിലും അഞ്ച് മിനിറ്റിൽ ഒരിക്കൽ വരെ വർധിപ്പിക്കാനാകുമെന്നും Irish Rail വ്യക്തമാക്കിയിട്ടുണ്ട്.

Follow the GNN24X7 IRELAND channel on WhatsApphttps://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

gnn24x7