gnn24x7

കതിരാ… കതിരാ… ഓട്ടംതുള്ളലിൻ്റെ പ്രൊമോ സോംഗ് എത്തി

0
16
gnn24x7

ജി.മാർത്താണ്ഡൻ സംവിധാനം ചെയ്ത് സെപ്റ്റംബർ പതിനെട്ടിന് റിലീസ് ചെയ്യുന്ന ഓട്ടം തുള്ളൽ എന്ന ചിത്രത്തിൻ്റെ  ഏറ്റവും പുതിയ അപ്ഡേഷൻ പുറത്തുവിട്ടു.

വരികളിലും, ഈണത്തിലും ആലാപനത്തിലും അഭിനേതാക്കളുടെ ഗറ്റപ്പിലും അവതരണത്തിലു

മെല്ലാം ഏറെ വ്യത്യസ്ഥതയും കനതുകവും പരത്തുന്ന ഒരു പ്രൊമോ ശാനമാണ് പുറത്തുവിട്ടിരിക്കുന്നത്.

കതിരാ… കതിരാ…

എന്നു തുടങ്ങുന്ന ഈ ഗാനം സോഷ്യൽ മീഡിയായിൽ ഏറെ വൈറലായിരിക്കുകയാണ്. മുത്തു രചിച്ച് രാഹുൽ രാജ് ഈണമിട്ട ഈ ഗാനം മുത്തു, അനിൽ രാജ്, സോണി മോഹൻ, അജ്മൽ ഫാത്തിമ, പ്രവീൺ എന്നിവരാണ്  ആലപിച്ചിരിക്കുന്നത്..

തികഞ്ഞ നാട്ടിൻ പുറത്തിൻ്റെ പശ്ചാത്തലത്തിൽ സാധാരണക്കാരായ ജനങ്ങളുടെ കഥ പറയുന്ന ഈ ചിത്രത്തിന് തുലോം വിഭിന്നമായ ഒരു പ്രമോ ഗാനമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.

ചിത്രത്തിലെ പ്രധാന അഭിനേതാക്കളായ വിജയരാലവൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, കലാഭവൻ ഷാജോൺ, ടിനി ടോം, ഹരിശ്രീ അശോകൻ, ബിനു ശിവറാം എന്നിവരാണ് ഈ പ്രമോഗാനത്തിൽ അഭിനയിച്ചിരിക്കുന്നത്.

തികഞ്ഞ നർമ്മ മുഹൂർത്തങ്ങളിലൂടെ ഒരു ഗ്രാമത്തിൻ്റെ കഥ പറയുകയാണ് ഈ ചിത്രം. ആദ്യാ പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന ഈ ചിത്രം ജെ കെഎസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ മോഹൻ നെല്ലിക്കാട്ട് നിർമ്മിക്കുന്നു. ഹിരൺ മഹാജനും ജി.മാർത്താണ്ഡനുമാണ് എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ്. 

വിജയരാഘവൻ, വിഷ്‌ണു ഉണ്ണികൃഷ്ണൻ, ഹരിശ്രീ അശോകൻ ടിനി ടോം, കെ.യു. മനോജ്, ബിനു ശിവറാം എന്നിവർക്കു പുറമെ ജിയോ ബേബി, സിദ്ധാർത്ഥ് ശിവ, കുട്ടി അഖിൽ ജെറോം, ബിപിൻ ചന്ദ്രൻ, പ്രിയനന്ദൻ, വൈക്കം ഭാസി, ആദിനാട് ശശി, റോയ് തോമസ്, മാസ്റ്റർ ശ്രീപത് യാൻ, അനിയപ്പൻ, ശ്രീരാജ്, പൗളി വത്സൻ, സേതു ലഷ്മി, ജസ്ന്യ.കെ. ജയദീഷ്, ചിത്രാ നായർ, പ്രിയാ കോട്ടയം, ബിന്ദു അനീഷ്, ലതാദാസ്, അജീഷ, രാജി മേനോൻ, ബേബി റിഹരാജ് എന്നിവരും ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നു. ബിബിൻ ജോർജ് സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ബിനു ശശി റാമിൻ്റേതാണു തിരക്കഥ.

പ്രദീപ് നായർ ഛായാഗ്രഹണവും ജോൺകുട്ടി എഡിറ്റിംഗും നിർവ്വഹിക്കുന്നു.

കലാസംവിധാനം – സുജിത് രാഘവ്, മേക്കപ്പ് – അമൽ.സി.ചന്ദ്രൻ,

കോസ്റ്റൂം ഡിസൈൻ – സിജി തോമസ് നോബൽ

ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – അജയ് ചന്ദ്രിക, പ്രശാന്ത് ഈഴവൻ

അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – സജ്യൂ പൊറ്റയിൽക്കട, ഡിഫിൻ ബാലൻ,

പ്രൊഡക്ഷൻ സ്റ്റിൽസ് – അജി മസ്ക്കറ്റ്.

 മാനേജേഴ്സ് – റഫീഖ് ഖാൻ, മെൽബിൻഫെലിക്സ്. 

പ്രൊഡക്ഷൻ കൺട്രോളർ – ബിജു കടവൂർ.

ഗുഡ് ഫെല്ലാസ് റിലീസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.

വാഴൂർ ജോസ്.

Follow Us on Instagram!

GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join 

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7