ടോക്കിയോ: ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര മെഡൽ. ഷൂട്ടിംഗിൽ വിദർശ കെ വിനോദ് വെള്ളി മെഡൽ നേടി. ഏഷ്യൻ ഗെയിംസിൽ ഷൂട്ടിംഗ് മെഡൽ നേടുന്ന ആദ്യ മലയാളിയായിരിക്കുകയാണ് വിദർശ. 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിലാണ് വിദർശയ്ക്ക് മെഡൽ ലഭിച്ചത്. കോഴിക്കോട് തിരുവമ്പാടി സ്വദേശി ആണ് വിദർശ.
വിദർശ അടക്കം മൂന്ന് പേരടങ്ങുന്ന ടീമാണ് മെഡൽ നേടിയത്. വിദർശയുടെ ആദ്യത്തെ ഏഷ്യൻ ഗെയിംസാണിത്. ആദ്യമായി പങ്കെടുത്ത ഏഷ്യൻ ഗെയിംസിൽ തന്നെ മെഡൽ ലഭിച്ചതിൽ ഒരുപാടു സന്തോഷമുണ്ടെന്ന് വിദർശ പറഞ്ഞു. 50 മീറ്റർ റൈഫിൾ ഇനത്തിലും വിദർശ മത്സരിക്കുന്നുണ്ട്.
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb































