അമേരിക്കയിലെ ഇന്ത്യൻ ഐടി ജീവനക്കാർക്ക് തിരിച്ചടി. യുഎസ് ഗ്രീൻ കാർഡ് പദ്ധതിയിൽ നിന്ന് മുൻനിര കമ്പനികളെ ട്രംപ് ഭരണകൂടം വിലക്കി. ഇൻഫോസിസ്, ടിസിഎസ്, വിപ്രോ ഉൾപ്പടെ കമ്പനികൾ നടപടി നേരിട്ടു. എച്ച്-1ബി വിസ വ്യവസ്ഥകൾ ദുരുപയോഗം ചെയ്തെന്നാണ് ട്രംപ് ഭരണകൂടത്തിൻ്റെ വിശദീകരണം. മൈക്രോസോഫ്റ്റ്, അഡോബ് തുടങ്ങി ആഗോള ഭീമന്മാർക്കെതിരെയും നടപടിയുണ്ട്. ഇതിൽ അമേരിക്കയെ ഇന്ത്യ പ്രതിഷേധം അറിയിച്ചേക്കും.
Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2

അമേരിക്കന്‍ ലേബര്‍ ഡിപ്പാര്‍ട്ട്മെന്റ് ഈ കമ്പനികളെ PERM (Permanent Labor Certification) പ്രോഗ്രാമില്‍ നിന്നാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. ഗ്രീന്‍ കാര്‍ഡിലേക്കുള്ള ആദ്യപടിയാണ് ഈ ഘട്ടം. പ്രാദേശിക (അമേരിക്കന്‍) തൊഴിലാളികള്‍ക്ക് മുന്‍ഗണന നല്‍കുന്നതില്‍ കമ്പനികള്‍ വീഴ്ച വരുത്തിയെന്നാണ് ആരോപണം. വിദേശ ജീവനക്കാരെ കുറഞ്ഞ വേതനത്തില്‍ നിയമിക്കാന്‍ H-1B, PERM സംവിധാനങ്ങള്‍ അമിതമായി ഉപയോഗിച്ചുവെന്ന് റിപ്പോര്‍ട്ട് ചൂണ്ടികാട്ടുന്നു.

അമേരിക്കക്കാർ അല്ലാത്ത ജീവനക്കാർക്ക് ഗ്രീൻ കാർഡ് നൽകുന്ന പദ്ധതിയാണിത്. ഇൻഫോസിസ്, ടിസിഎസ്, വിപ്രോ, എച്ച്.സി.എൽ, കോഗ്നിസന്റ് തുടങ്ങിയ ഇന്ത്യൻ കമ്പനികൾക്കാണ് വിലക്ക്. കാപ്‌ജെമിനി, മൈക്രോസോഫ്റ്റ്, അഡോബി തുടങ്ങിയ ആഗോള ഭീമന്മാർക്കെതിരെയും നടപടിയുണ്ട്. ഈ കമ്പനികളിൽ നിന്നുള്ള പുതിയ പി ഇ ആര്‍ എം അപേക്ഷകൾ ഇനി സ്വീകരിക്കില്ല. നിലവിലുള്ള അപേക്ഷകളുടെ തുടർനടപടികൾ നിർത്തി.
അതേസമയം, കമ്പനികൾ വിദേശികളെ നിയമിച്ച് അമേരിക്കൻ പൗരന്മാരുടെ തൊഴിലവസരങ്ങൾ ഇല്ലാതാക്കുന്നു എന്നാണ് യുഎസ് വൈസ് പ്രസിഡന്റിന്റെ വിശദീകരണം. എച്ച്-1ബി വിസക്കാർക്ക് ഗ്രീൻ കാർഡിലേക്ക് മാറാനുള്ള ആദ്യ ഘട്ടമാണ് പി ഇ ആർ എം. വിലക്ക് നിലവിൽ വന്നതോടെ യുഎസിൽ സ്ഥിരതാമസത്തിന് ശ്രമിക്കുന്ന പതിനായിരക്കണക്കിന് ഇന്ത്യൻ ഐടി ജീവനക്കാരുടെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

































