സണ്ണി ഡിയോളിനെ നായകനാക്കി M പത്മകുമാർ സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം ‘സൂര്യാ- അന്ത് സേ ആരംഭ് തക്’ CBFC സർട്ടിഫിക്കറ്റ് കിട്ടാനുള്ള കാലതാമസത്താൽ റിലീസ് മാറ്റിവെച്ചു. ഈ നവംബർ ഇരുപതിനാണ് ചിത്രം ആഗോള വ്യാപകമായി റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്. സെൻസർ സർട്ടിഫിക്കറ്റ് ലഭ്യമാവുന്നതനുസരിച്ച് റിലീസ് ഡേറ്റ് പ്രഖ്യാപിക്കുമെന്ന് നിർമ്മാതാക്കളായ എം.എം മൂവീസ് അറിയിച്ചു. ഇതിനിടെ ചിത്രം സ്വകാര്യ ആശുപത്രികൾക്കും ഡോക്ടർമാരുടെ സേവനത്തിനും അപകീർത്തികരമാണെന്നാരോപിച്ച് ചിത്രത്തിന് പ്രദർശനാനുമതി നൽകരുതെന്നാവശ്യപ്പെട്ട് ഏതാനും ഡോക്ടർമാർ സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി തള്ളി. ചിത്രം ആതുര സേവന രംഗത്തിനോ ആരോഗ്യ പ്രവർത്തകരുടെ മഹത്തായ സേവനങ്ങൾക്കോ എതിരല്ലെന്നും സമൂഹത്തിലെ മറ്റേതൊരു രംഗത്തുമുള്ളതു പോലെ ആരോഗ്യ രംഗത്തും പ്രവർത്തിക്കുന്ന ചില അനാശാസ്യ പ്രവണതകളെ എതിർക്കുക എന്നതു മാത്രമേ ഉദ്ദേശിച്ചിട്ടുള്ളു എന്നും സംവിധായകൻ എം.പത്മകുമാർ ഒരു പ്രസ്താവനയിൽ അറിയിച്ചു.
വാഴൂർ ജോസ്.
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
വാർത്തകൾ വായിക്കുക
https://chat.whatsapp.com/Kf08R3ou9gF8zRa3kWEANh?s=cl&p=a&mlu=4&ilr=4































