gnn24x7

ഏഴു കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലയാളി ഉൾപ്പെടെ 3 ഇന്ത്യക്കാരടക്കം 4 പേർ മരിച്ചു

0
360
gnn24x7

അബുദാബി: കഴിഞ്ഞ ദിവസം അൽറഹ്ബ മാളിനടത്ത് ഏഴു കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലയാളി അധ്യാപകൻ ഉൾപ്പെടെ 3 ഇന്ത്യക്കാരടക്കം 4 പേർ മരിച്ചു. കോഴിക്കോട് കൈതപ്പൊയിൽ ഈങ്ങാപ്പുഴ സ്വദേശി കാക്കനാട്ട് ലൂയിസ് സ്കറിയയുടെ മകൻ ടോമി കുഞ്ഞുവാണ് (52) മരിച്ച മലയാളി. കശ്മീർ സ്വദേശി ഷിറാസ് അൽ ഉസ്മാൻ, തമിഴ്നാട് സ്വദേശി വസന്തകുമാർ ലോറൻസ് സാവ്‌രിമുത്തു, സിംബാബ്‌വേ സ്വദേശി എന്നിവരാണ് മരിച്ച മറ്റുള്ളവർ.

അബുദാബിയിലെ റൂഹ് അൽ ഇത്തിഹാദ് സ്കൂളിലെ ഗണിതശാസ്ത്ര അധ്യാപകനായിരുന്നു മരിച്ച ടോമി. മാലദ്വീപിൽ അധ്യാപകനായിരുന്ന ഇദ്ദേഹം കഴിഞ്ഞ ഓഗസ്റ്റിലാണ് അബുദാബിയിലെ സർക്കാർ സ്കൂളിൽ ജോലിയിൽ പ്രവേശിച്ചത്. സഹപ്രവർത്തകരോടൊപ്പം സ്കൂളിലേക്കു പോകവെ തിങ്കളാഴ്ച രാവിലെ ഏഴരയോടെ അപകടമുണ്ടായത്. ഷെയ്ഖ് ഖലീഫ മെഡിക്കൽ സിറ്റിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾക്കുശേഷം നാട്ടിലേക്കു കൊണ്ടുപോകും. അമ്മ ഏലിക്കുട്ടി. ഷൈനിയാണ് ടോമിയുടെ ഭാര്യ. 2 മക്കളുണ്ട്.

gnn24x7