gnn24x7

ചൈനയിലേക്കുള്ള എല്ലാ സർവീസുകളും ഖത്തർ എയർവേയ്‌സ് റദ്ദാക്കി

0
382
gnn24x7

ദോഹ: കൊറോണ വൈറസ് ബാധയെ തുടർന്ന് നാളെ മുതൽ ഇനി അറിയിപ്പ് ഉണ്ടാകും വരെ ചൈനയിലേക്കുള്ള എല്ലാ സർവീസുകളും ഖത്തർ എയർവേയ്‌സ് റദ്ദാക്കി.

പ്രവേശന നിയന്ത്രണത്തെ തുടർന്ന് കാബിൻ ക്രൂ ജീവനക്കാരെ നിശ്ചിത റൂട്ടുകളിൽ നിയമിക്കുന്നതിൽ തടസ്സം വന്ന സാഹചര്യത്തിലാണ് ചൈനയിലേക്കുള്ള സർവീസുകൾ റദ്ദാക്കിയത്.

ചൈന യാത്രയ്ക്കായി ടിക്കറ്റ് എടുത്തവർക്ക് മറ്റൊരു തീയതിയിലേക്ക് യാത്ര മാറ്റുകയോ ടിക്കറ്റ് തുക തിരികെ വാങ്ങുകയോ ചെയ്യാം. റദ്ദാക്കൽ ഫീസ് ഇല്ലാതെ ടിക്കറ്റിന്റെ മുഴുവൻ തുകയും തിരികെ ലഭിക്കും.

gnn24x7