gnn24x7

ഇന്ത്യയ്ക്കെതിരെ മൂന്ന് മത്സരങ്ങള്‍ അടങ്ങിയ ഏകദിന പരമ്പരയ്ക്കുള്ള ദക്ഷിണാഫ്രിക്കന്‍ ടീമിനെ പ്രഖ്യാപിച്ചു

0
323
gnn24x7

ജോഹനാസ്ബര്‍ഗ്: ഇന്ത്യയ്ക്കെതിരെ മൂന്ന് മത്സരങ്ങള്‍ അടങ്ങിയ ഏകദിന പരമ്പരയ്ക്കുള്ള ദക്ഷിണാഫ്രിക്കന്‍ ടീമിനെ പ്രഖ്യാപിച്ചു. ഓസ്ത്രേലിയക്കെതിരായ പരമ്പരയില്‍ നിന്നും വിട്ട് നിന്ന മുന്‍ ക്യാപ്റ്റന്‍  ഡുപ്ലെസിസ് ടീമില്‍ മടങ്ങിയെത്തി.

ടീമിന്‍റെ നായകന്‍ ക്വിന്റണ്‍ ഡിക്കോക്ക് ആണ്.ടീമില്‍ വാന്‍ഡെര്‍ ദസ്സനും തിരിച്ചെത്തി.ടീമില്‍ പുതുമുഖം ആയി ഇടം നേടിയത് ജോര്‍ജ് ലിന്‍ഡെയാണ്. തബ്രൈസ് ഷംസിയുടെ സ്ഥാനത്താണ് ലിന്‍ഡെ ടീമില്‍ ഇടം പിടിച്ചത്.

മാര്‍ച്ച് 12 ന് ധര്മ്മശാലയിലാണ് ആദ്യമത്സരം,മാര്‍ച്ച് 15 ന് ലഖ്നൌ വിലാണ് രണ്ടാം ഏകദിനം,മാര്‍ച്ച് 18 ന് കൊല്‍ക്കത്തയില്‍ മൂന്നാം ഏകദിനം നടക്കും.

ക്വിന്റ്റണ്‍ ഡി കോക്ക് ക്യാപ്റ്റന്‍ ആയ ടീമില്‍ ടെംബ ബവുമ,റെസ്സി വാന്‍ഡെര്‍ ദസ്സന്‍ ഡുപ്ലെസിസ്,കെയില്‍ വേറെയ്ന,ഹെന്റിച്ച് ക്ലാസെന്‍,ഡേവിഡ് മില്ലെര്‍, ജോണ്‍ -ജോണ്‍ സ്മട്ട്സ്,ആന്‍ഡില്‍ ഫെഫ്ലുക്വായ,ലുങ്കി എന്‍ഗിഡി ,ലുഥോ സിപാംല ,ബ്യുരന്‍ ഹെന്റിക്സ്,ആന്റിച്ച് നോര്‍ഹെ,ജോര്‍ജ് ലിന്‍ഡെ,കേശവ് മഹാരാജ എന്നിങ്ങനെയാണ് ടീം

gnn24x7