gnn24x7

വീഡിയോവിലെ പെണ്‍കുട്ടി തന്റെ മകള്‍ തന്നെയാണെന്ന് ഐ.എസില്‍ ചേര്‍ന്ന നിമിഷ ഫാത്തിമയുടെ അമ്മ

0
436
gnn24x7

തിരുവനന്തപുരം: ദേശീയ മാധ്യമം പുറത്തു വിട്ട വീഡിയോവിലെ പെണ്‍കുട്ടി തന്റെ മകള്‍ തന്നെയാണെന്ന് ഐ.എസില്‍ ചേര്‍ന്ന നിമിഷ ഫാത്തിമയുടെ അമ്മ. നിമിഷ ഫാത്തിമയെ ഇന്ത്യയിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സഹായിക്കണമെന്നും നിമിഷയുടെ അമ്മ ബിന്ദു പറഞ്ഞു.

ഇന്ത്യയിലേക്ക് വന്ന് കഴിഞ്ഞാല്‍ ഇന്ത്യന്‍ നിയമപ്രകാരം എന്തു നടക്കണോ അത് നടത്തുന്നതിന് ഞാനുണ്ട് അവളുമുണ്ടാകും.
ഞാന്‍ പ്രസവിച്ച എന്റെ മകളെ ഏത് ആള്‍ക്കൂട്ടത്തിലും എനിക്ക് തിരിച്ചറിയാന്‍ പറ്റും, അത് എന്റെ മകള്‍ ചിന്നു തന്നെയാണ് , അവര്‍ പറഞ്ഞു.

കേന്ദ്ര ആഭ്യന്തര  മന്ത്രി അമിത് ഷായ്ക്കും   അഫ്ഗാനിസ്ഥാന്‍ സര്‍ക്കാറിനും നേരത്തെ മെയില്‍ അയച്ചിരുന്നതായും അവര്‍ പറഞ്ഞു. കാത്തിരിക്കാനാണ് അഫ്ഗാനിസ്ഥാന്‍ സര്‍ക്കാര്‍ തനിക്ക് തന്ന മറുപടിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഭര്‍ത്താവിനൊപ്പം ഐ.എസില്‍ ചേര്‍ന്ന നിമിഷ ഫാത്തിമയുടെ വീഡിയോ ഇന്നലെയാണ് ഒരു ദേശിയ മാധ്യമം പുറത്ത് വിട്ടത്. വീഡിയോ കണ്ട നിമിഷയുടെ അമ്മ അത് തന്റെ മകളാണെന്ന് ഉറപ്പിക്കുകയായിരുന്നു.

2016 ല്‍ നിമിഷയുടെ അമ്മ തന്റെ മകളെ കാണാനില്ലെന്നും ഭര്‍ത്താവിനൊപ്പം ഭീകരസംഘടനയില്‍ ചേര്‍ന്നതായി സംഘയമുണ്ടെന്നും ആരോപിച്ച് പരാതി നല്‍കുന്നത്.

നിമിഷ ഫാത്തിമയുടെ വീഡിയോവില്‍ തന്റെ അമ്മക്ക് തന്നെ കാണാന്‍ ആഗ്രഹമുണ്ടെന്നും താനും അമ്മയെ കാണാന്‍ ആഗ്രഹിക്കുന്നതായും നിമിഷ പറയുന്നുണ്ട്.

തന്റെ നാട് അഫ്ഗാന്‍ അല്ലെന്നും കഴിയുമെങ്കില്‍ ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ ആഗ്രമുണ്ടെന്നും നിമിഷ വീഡിയോവില്‍ പറയുന്നുണ്ട്.

തിരുവനന്തപുരം സ്വദേശിയാണ് നിമിഷ ഫാത്തിമ.
താന്‍ ഹിന്ദു ആയിരുന്നുവെന്നും പേര് നിമിഷ എന്നായിരുന്നു എന്നും ഭര്‍ത്താവ് ക്രിസ്ത്യന്‍ മത വിശ്വാസി ആയിരുന്നെന്നും  പിന്നീട് മതം മാറി മുസ് ലീ മായിരുന്നെന്നും നിമിഷ ഫാത്തിമ  പറയുന്നുണ്ട്.

ഫാത്തിമക്കൊപ്പം അഭിമുഖത്തില്‍ അവരുടെ മൂന്ന് വയസ്സുള്ള കുഞ്ഞും ഉണ്ട്.

gnn24x7