gnn24x7

കോവിഡ് 19; മലയാളി നഴ്സ് അയർലൻഡിൽ മരിച്ചു

0
339
gnn24x7

ഡബ്ലിൻ: കോവിഡ് 19 ബാധിതയായി മലയാളി നഴ്സ് അയർലൻഡിൽ മരിച്ചു. കുറുപ്പുന്തറ പഴംചിറയിൽ ബീനാ ജോർജ് (58) ആണു മരിച്ചത്. കാന്‍സർ ബാധിതയായിരുന്ന ബീനയ്ക്ക് കഴിഞ്ഞ ദിവസമാണ് കോവിഡ് 19 സ്ഥിരീകരിച്ചതെന്നു ബന്ധുക്കൾ പറഞ്ഞു. ഇന്ന് മരണം സംഭവിക്കുകയായിരുന്നു.

ഭർത്താവ് ജോർജ് പോൾ. മക്കൾ മെഡിക്കൽ വിദ്യാർഥികളായ ആൽമി, റോസ്മി. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. കൊറോണ പ്രോട്ടോക്കോൾ അനുസരിച്ച് സംസ്കാരം നടക്കുമെന്നാണ് വിവരം. സമയം പിന്നീട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here