gnn24x7

കോവിഡ് 19; ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണിന്റെ ആരോഗ്യനിലയിൽ പുരോഗതി

0
397
gnn24x7

കോവിഡ് 19 ബാധിച്ച് ചികിത്സയിലിരിക്കുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണിന്റെ ആരോഗ്യനിലയിൽ പുരോഗതി.

വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ഇക്കഴിഞ്ഞ ഞായറാഴ്ചയാണ്  55കാരനായ ബോറിസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

എന്നാൽ നില വഷളായതിനെ തുടർന്ന്  പിന്നീട് ഐസിയുവിലേക്ക് മാറ്റിയിരുന്നു.

അതീവ ഗുരുതരാവസ്ഥയിലായിരുന്നു അദ്ദേഹത്തിന്‍റെ ആരോഗ്യനിലയിൽ ഇപ്പോൾ പുരോഗതിയുണ്ടെന്നാണ് ആരോഗ്യവിദഗ്ധർ അറിയിച്ചിരിക്കുന്നത്.

ശരീരം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും പ്രധാനമന്ത്രിയുടെ നില തൃപ്തികരമാണെന്നും അധികൃതർ വ്യക്തമാക്കി.

ഇപ്പോഴും ഐസുയുവിൽ തുടരുന്ന അദ്ദേഹം അതിവേഗ തിരിച്ചു വരവ് തന്നെയാണ് നടത്തുന്നതെന്നും  കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും മെഡിക്കൽ സംഘം വ്യക്തമാക്കി.

ആഗോള തലത്തിൽ ഭീതി പടർത്തി വ്യാപിക്കുന്ന കൊറോണ യുകെയിൽ മാത്രം 7097 ജീവനുകളാണ് എടുത്തത്.

gnn24x7