gnn24x7

ഡോക്യുമെന്ററി സംവിധായകനും ആക്ടിവിസ്റ്റും യാത്രികനുമായ കെ.സതീഷ് അന്തരിച്ചു

0
296
gnn24x7

തിരുവനന്തപുരം: ഡോക്യുമെന്ററി സംവിധായകനും ആക്ടിവിസ്റ്റും യാത്രികനുമായ കെ.സതീഷ് അന്തരിച്ചു. അര്‍ബുദത്തെതുടര്‍ന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വെച്ചായിരുന്നു അന്ത്യം.

കേരളത്തിലെ ജനകീയ സമരവേദികളിലും കൂട്ടായ്മകളിലുമെല്ലാം സജീവമായിരുന്ന അദ്ദേഹം അറിയപ്പെടുന്ന ഒരു യാത്രികന്‍ കൂടിയായിരുന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ നിരവധി തവണ ബൈക്കില്‍ സഞ്ചരിച്ചിട്ടുണ്ട്. എന്‍.എ.പി.എം അടക്കമുള്ള നിരവധി ദേശീയ ജനകീയ പ്രസ്ഥാനങ്ങളുടെ സഹയാത്രികന്‍ കൂടിയായിരുന്നു.

തൃശ്ശൂര്‍ ജില്ലയിലെ കാതിക്കുടത്ത് നിറ്റാജലാറ്റിന്‍ കമ്പനിക്കെതിരായി നടന്ന സമരത്തിന് നേരെ പൊലീസ് നടത്തിയ അതിക്രമങ്ങളെക്കുറിച്ച് തയ്യാറാക്കിയ ‘കറുത്ത ദൈവത്തെ തേടി കാതിക്കുടം’എന്ന അദ്ദേഹത്തിന്റെ ഒടുവിലത്തെ ഡോക്യുമെന്ററി ഏറെ ശ്രദ്ധയാകര്‍ഷിക്കപ്പെട്ടിരുന്നു.

വിങ്‌സ് ഓഫ് ടുമോറോ (നര്‍മദ സമരവുമായി ബന്ധപ്പെട്ട്), ടൈം ബോംബ് അറ്റ് ഔട്ട് ഡോര്‍ സ്‌റ്റെപ്‌സ് (കൂടംകുളം ആണവ സമരവുമായി ബന്ധപ്പെട്ട്), വോയിസസ് ഫ്രം ദ ഡോട്ടേഴ്‌സ് ഓഫ് ദ സീ, അവേയ് ഫ്രം ദ മാഡനിങ് ക്രൗഡ്, വണ്‍ ഡേ സ്‌കൂള്‍ വണ്‍ ഹെല്‍ത്ത് എന്നിവയാണ് അദ്ദേഹം തയ്യാറാക്കിയ മറ്റു ഡോക്യുമെന്ററികള്‍.

gnn24x7