gnn24x7

മൂന്നു മാധ്യമ പ്രവർത്തകർക്ക് കൂടി മുംബൈയിൽ കോറോണ സ്ഥിരീകരിച്ചു

0
344
gnn24x7

മുംബൈ: കോറോണ (Covid19) വൈറസ് മഹാരാഷ്ട്രയെ പിടിവിടാതെ പിന്തുടരുന്ന സാഹചര്യത്തിൽ മൂന്നു മാധ്യമ പ്രവർത്തകർക്ക് കൂടി മുംബൈയിൽ കോറോണ സ്ഥിരീകരിച്ചു. 

ഇതേ തുടർന്ന് ഇവരുമായി സമ്പർക്കത്തിലേർപ്പെട്ടിരുന്ന സഹപ്രവർത്തകരേയും നിരീക്ഷണത്തിലാക്കിയതായി അധികൃതർ അറിയിച്ചു.   ഇതിനിടയിൽ ഇന്ത്യയിൽ കോറോണ ബാധിച്ച്  മരിച്ചവരുടെ എണ്ണം 273 ആയി.  ഇന്നലെ 909 പേർക്ക് പുതിയതായി കോറോണ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. 

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 34 പേരാണ് മരിച്ചത്.  ഇന്ത്യയിൽ ഇതുവരെ കോറോണ ബാധിച്ചവരുടെ എണ്ണം 8356 ആയെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.  

gnn24x7