gnn24x7

ഡല്‍ഹി കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ മലയാളി നഴ്സിന്‍റെ കുഞ്ഞിനും കോവിഡ്

0
356
gnn24x7

ന്യൂഡല്‍ഹി: ഡല്‍ഹി കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ മലയാളി നഴ്സിന്‍റെ കുഞ്ഞിനും കോവിഡ് സ്ഥിരീകരിച്ചു. രണ്ടു വയസുള്ള കുഞ്ഞിനാണ് കൊവിഡുണ്ടെന്ന് കണ്ടെത്തിയത്.

കുഞ്ഞിന്റെ പരിശോധനാഫലം ഇന്നലെ രാത്രിയോടെയാണ് ലഭിച്ചത്. എട്ടു മാസം ഗര്‍ഭിണിയായ മലയാളി നഴ്സും കൊവിഡിനെ തുടര്‍ന്ന് എല്‍.എന്‍.ജെ.പി ആശുപത്രിയില്‍ ചികില്‍സയിലാണ്.

ഡല്‍ഹി കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്യപ്പെടുന്ന 29ാമത്തെ കൊറോണ കേസാണിത്. 23 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 29പേരാണ് ഈ ആശുപത്രിയില്‍ മാത്രം രോഗം സ്ഥിരീകരിച്ചത്. ഇതിൽ പന്ത്രണ്ട് മലയാളി നഴ്സുമാരും ഉൾപ്പെടുന്നു.

gnn24x7