gnn24x7

വടകര ആയഞ്ചേരിയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു

0
453
gnn24x7

കോഴിക്കോട്: വടകര ആയഞ്ചേരിയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു. തിരുവള്ളൂർ സ്വദേശി എടക്കുടി മുഹമ്മദ് വീട്ടിൽ നിന്ന് കാറുമായി ഇറങ്ങി അഞ്ച് കിലോമീറ്റർ പിന്നിട്ടതേ ഉണ്ടായിരുന്നുള്ളു. ആദ്യം കാറിൽ നിന്ന് അസ്വാഭാവികമായ മണമുയർന്നു. പിന്നാലെ പുകയും.

തീ കത്തിത്തുടങ്ങിയപ്പോൾ തന്നെ കാറിൽ നിന്ന് ചാടിയിറങ്ങിയതു കൊണ്ട് യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വടകരയിൽ നിന്ന് ഫയർഫോഴ്സ് എത്തിയപ്പോഴേക്കും കാർ പൂർണമായും കത്തി നശിച്ചിരുന്നു.

gnn24x7