gnn24x7

ഇന്ത്യയില്‍ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ചത് 13,586 പേര്‍ക്ക്; 336 പേര്‍ മരണപ്പെട്ടു

0
352
gnn24x7

ന്യൂദല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ചത് 13,586 പേര്‍ക്ക്. ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണ് ഇത്. 336 പേര്‍ മരണപ്പെട്ടു. 3,80,532 പേര്‍ക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചത്.

1,63,248 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. 12,573 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്.

ലോകത്ത് ആകെ കൊവിഡ് മരണം നാലരലക്ഷം കടന്നു. കൊവിഡ് ബാധിതരുടെ എണ്ണം 86 ലക്ഷത്തോടടുക്കുകയാണ്. അമേരിക്കയില്‍ ഒരു ലക്ഷത്തി ഇരുപതിനായിരത്തിലധികം പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

പുതുതായി 691 പേര്‍ വൈറസ് ബാധിച്ച് മരിച്ചു. ബ്രസീലില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 47,000 കടന്നു. 1204 പേരാണ് പുതുതായി ബ്രസീലില്‍ മരിച്ചത്.

അതേസമയം പാക്കിസ്ഥാനിലും കൊവിഡ് കേസുകള്‍ വര്‍ധിക്കുകയാണ്. 1,60,000 കടന്നിരിക്കുകയാണ് പാക്കിസ്ഥാനില്‍ കേസുകള്‍. 3,093 പേരാണ് പാക്കിസ്ഥാനില്‍ കൊവിഡ് ബാധിച്ച് മരിച്ചത്.

അതിനിടെ ഈ വര്‍ഷം അവസാനത്തിന് മുന്‍പ് കൊവിഡിനെതിരായ വാക്‌സിന്‍ വികസിപ്പിക്കാന്‍ സാധിച്ചേക്കുമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ലോകാരോഗ്യ സംഘടനയിലെ മുഖ്യ ശാസ്ത്രഞ്ജ ഡോ. സൗമ്യ സ്വാമിനാഥനാണ് ജനീവയില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ ഈകാര്യത്തില്‍ പ്രതീക്ഷ പ്രകടിപ്പിച്ചത്.

gnn24x7