gnn24x7

നാളെ നാട്ടിലേക്ക് മടങ്ങാനിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് സൗദിയില്‍ മരിച്ചു

0
233
gnn24x7

തിങ്കളാഴ്ച പുറപ്പെടേണ്ട വിമാനത്തിൽ നാട്ടിലേക്ക് മടങ്ങാനിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് സൗദി അറേബ്യയില്‍ മരിച്ചു. ഇരുമ്പുഴി വടക്കുംമുറി സ്വദേശി അബ്ദുസമദ് പൂളക്കല്‍ (58) ആണ് മരിച്ചത്. റിയാദില്‍ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെടുന്ന കെ.എം.സി.സിയുടെ ചാര്‍ട്ടര്‍ വിമാനത്തിൽ മടങ്ങാനിരിക്കുകയായിരുന്നു സമദ്.

ഇദ്ദേഹം സൗദിയിലെത്തിയിട്ട് 34 വര്‍ഷങ്ങളായി. റിയാദില്‍നിന്ന് 400 കിലോമീറ്റര്‍ അകലെ ഹദ്ദാറയിലെ നഗരസഭ മേധാവിയുടെ പേഴ്സനല്‍ സ്റ്റാഫായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. പ്രവാസ ജീവിതം അവസാനിപ്പിച്ച് മടങ്ങാനിരിക്കെയാണ് മരണം സംഭവിച്ചത്. ഒരു വര്‍ഷം മുമ്പാണ് അവധി കഴിഞ്ഞ് തിരിച്ചെത്തിയത്.

ഭാര്യ: മറിയുമ്മ. മക്കള്‍: സാലിഹ് (വീഡിയോഗ്രാഫര്‍, ജിദ്ദ), ഹബീബ്, ഷമീര്‍ (ഇരുവരും മക്ക), ശുഐബ്, നുസ്രത്ത്. മരുമക്കള്‍: ഷാനവാസ് പള്ളിപ്പുറം എന്ന ഷാനു (ജിസാന്‍), അനീസ, സുമയ്യ, മുര്‍ഷിദ.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here