gnn24x7

സംസ്ഥാനത്ത് ഒരാള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു

0
270
gnn24x7

കാസര്‍ഗോഡ്: സംസ്ഥാനത്ത് ഒരാള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. കാസര്‍കോഡ് ഉപ്പള സ്വദേശി നഫീസയാണ് ഇന്നലെ രാത്രിയോടെ മരിച്ചത്.

പരിയാരം മെഡിക്കല്‍ കോളെജില്‍ ചികിത്സയിലായിരുന്നു.  ഇവര്‍ക്ക് ശ്വാസകോശ സംബന്ധമായ അസുഖവും പ്രമേഹവും ഉണ്ടായിരുന്നു.

കാസര്‍ഗോഡ് ജില്ലയിലെ ആദ്യത്തെ കൊവിഡ് മരണമാണ് 74 കാരിയായ നഫീസയുടേതെന്ന് ഡി.എം.ഒ വ്യക്തമാക്കി. ഇവരുടെ കുടുംബത്തിലെ ഏഴുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്.

മൃതദേഹം ഇന്ന് സംസ്‌കരിക്കും. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരിക്കും സംസ്‌കാരം. ജില്ലയില്‍ കൂടുതല്‍ രോഗികളുള്ളത് ഉപ്പള, ചെങ്കള പ്രദേശങ്ങളിലാണ്. ഇവിടെ കനത്ത ജാഗ്രതയിലാണ്.

gnn24x7