gnn24x7

ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ കുറയുന്നതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍

0
370
gnn24x7

ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ കുറയുന്നതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ജൂലൈ 23 മുതല്‍ ജൂലൈ 26 വരെയുളള ദിവസങ്ങളില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണം വളരെ കുറവാണെന്നും കെജ്രിവാള്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി.

നിലവില്‍ വളരെ കുറച്ച്‌ പേര്‍ മാത്രമാണ് അസുഖബാധിതരാകുന്നത്. വീട്ടില്‍ തന്നെ നിരവധി പേര്‍ ചികിത്സ തുടരുന്നുണ്ട്. അതിനാല്‍ വളരെ കുറച്ച്‌ പേരെ മാത്രമേ ആശുപത്രിയില്‍ പ്രവേശിക്കേണ്ടതായി വരുന്നുളളുവെന്നും കെജ്രിവാള്‍ ട്വിറ്ററിലൂടെ പറഞ്ഞു.

ഡല്‍ഹി കോവിഡ് ആപ്പിലെ സ്ക്രീന്‍ ഷോട്ടുകളും അദ്ദേഹം ട്വീറ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. ആശുപത്രികളില്‍ മുന്‍പും ഇപ്പോഴും ഒഴിവുണ്ടായിരുന്ന ബെഡുകളുടെയും വെന്റിലേറ്ററുകളുടെയും കണക്കുകളാണ് കെജ്രിവാള്‍ പങ്കുവെച്ചത്. ജൂണ്‍ 23ന് 7,126 കോവിഡ് ബെഡുകളും 242 വെന്റിലേറ്ററുകളുമാണ് സംസ്ഥാനത്ത് ഒഴിവുണ്ടായിരുന്നത്. ജൂലൈ 26 ഞായറാഴ്ച ആയപ്പോള്‍ 12,460 ബെഡുകളും 778 വെന്റിലേറ്ററുകളുമായി അത് ഉയര്‍ന്നുവെന്നും കണക്കുകളിൽ വ്യക്തമാക്കുന്നു.

gnn24x7