gnn24x7

ബോളിവുഡ് മയക്കുമരുന്ന്: ദീപികയടക്കമുള്ള നടിമാരുടെ മൊബൈല്‍ ഫോണ്‍ കസ്റ്റഡിയില്‍

0
370
gnn24x7

മുംബൈ: ഇന്ത്യയിലെ ബോളിവുഡ് ഉള്‍പ്പെടെയുള്ള സിനിമാ മേഖലയില്‍ വന്‍വിവാദത്തിന് വഴി തെളിച്ചുകൊണ്ടാണ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ അന്വേഷണം പുരോഗമിക്കുന്നത്. കഴിഞ്ഞ ദിവസം ബോളിവുഡിലെ പ്രമുഖ നടിമാരായ ദീപികാ പദുകോണിനെയും സാറാ അലിഖാന്‍ തുടങ്ങിയവരെ ചോദ്യം ചെയ്യലുകള്‍ക്കായി വിളിപ്പിച്ചിരുന്നു. ഈ സാഹചര്യത്തില്‍ അവരുടെ വാട്ട്‌സ്ആപ്പ് ചാറ്റുകള്‍ പുറത്തു വന്നതും കേസില്‍ പ്രമുഖമായ മാറ്റങ്ങള്‍ക്ക് വഴി തെളിയിച്ചിരുന്നു. തുടര്‍ന്ന് ദീപികാ പദുകോണ്‍, സാറാ അലിഖാന്‍, ശ്രദ്ധാകപൂര്‍, രാകുല്‍ പ്രീത്‌സിങ് തുങ്ങിയവരുടെ ഫോണുകള്‍ എന്‍.സി.ബി. കണ്ടെടുത്തു.

ആത്മാഹത്യ ചെയ്ത നടന്‍ സുശാന്ത് സിങിന്റെ മരണവുമായി തുടങ്ങിയ അന്വേഷണമാണ് നാര്‍ക്കോട്ടിക് കേസുകളില്‍ എത്തി നില്‍കുന്നത്. കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിനായി ഇവര്‍ ഹാജരായ സന്ദര്‍ഭത്തിലാണ് ഫോണുകള്‍ അന്വേഷണ ഉദ്യോഗസ്ഥന്മാര്‍ പിടിച്ചെടുത്തത്. എന്നാല്‍ വാട്ട്‌സ്ആപ്പ് ചാറ്റു നടത്തിയ കാര്യം ദീപികയും സാറയും ശ്രദ്ധയും സമ്മതിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ മയക്കുമരുന്ന് ഉപയോഗിച്ചില്ലെന്നായിരുന്നു വാദം. ഫാഷന്‍ ഡിസൈനര്‍ സിമോണ്‍ ഖംബാ്ടയുടെയും ദീപികയുടെ മാനേജരുമായിരുന്ന ജയസാഹയുടെ ഫോണും പിടിച്ചെടുത്തു. സാറ മയക്കുമരുന്ന് ഉപയോഗത്തിനെക്കുറിച്ച് വ്യക്തമല്ലാത്ത മറുപടിയാണ് നല്‍കിയത്. ഇത് അന്വേഷണ ഉദ്യേഗസ്ഥരില്‍ കൂടുതല്‍ സംശയങ്ങള്‍ക്ക് വഴിവെച്ചുവെന്നാണ് അറിവ്.
(ഫോട്ടോ കടപ്പാട്: ഇന്ത്യന്‍ എക്‌സ്പ്രസ് വെബ്)

gnn24x7