gnn24x7

ഫ്രഞ്ച് ഓപ്പണ്‍: സിമോണ ഹാലെപ്പ് വിജയത്തോടെ ആരംഭിച്ചു

0
457
gnn24x7

പാരീസ്: മുന്‍നിര വനിതാ കളിക്കാരായ സിമോണ ഹലെപ്പ്, വിക്ടോറിയ അസരെങ്കെ, എലീസ് മെര്‍ട്ടന്‍സ് എന്നിവരുടെ വിജയത്തോടെട ഫ്രഞ്ച് ഓപ്പണിന് തുടക്കമായി. ലോകത്തെ പ്രമുഖ ഗ്രാന്റ്സ്ലാം മത്സരങ്ങളില്‍ ഒന്നാണ് ഫ്രഞ്ച് ഓപ്പണ്‍. വനിതാ വിഭാഗത്തിലെ ലോക ഒന്നാം നമ്പര്‍ താരമായ റുമാനിയയുടെ ഹാലപ്പ് സ്‌പെയിനിന്റെ സാറെ സൊറിബാസിനെ തോല്പിച്ചു. മറ്റൊരു മത്സരത്തില്‍ പത്താം സീഡുകാരി വിക്ടോറിയ അസരെങ്കെ ഡാങ്ക കോവിനിച്ചിനെയും തോല്പിച്ചു. കോവിഡ് കാലമായതിനാല്‍ നിയന്ത്രണങ്ങളൊടെയായിരുന്നു ഫ്രഞ്ച് ഓപ്പണ്‍ മത്സരങ്ങള്‍ അരങ്ങേറിയത്.

gnn24x7