gnn24x7

പാക് പ്രതിപക്ഷനേതാവ് ഷഹബാസ് ഷരീഫ് അറസ്റ്റില്‍

0
376
gnn24x7

ലാഹോര്‍: കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ സംശയിക്കപ്പെട്ടിരുന്ന പാകിസ്താന്‍ പ്രതിപക്ഷനേതാവും പാകിസ്താന്‍ മുസ്‌ലിംലീഗ് പ്രസിഡണ്ടുമായിരുന്ന ഷഹബാ് ഷരീഫ് അറസ്റ്റിലായി. എന്നാല്‍ ഷഹബസ് ജാമ്യാപേക്ഷ നല്‍കിയിരുന്നു. ഇത് നിരസിച്ചതോടെയാണ് നടപടികള്‍ നിയപാലകര്‍ നടപ്പിലാക്കിയത്. മുന്‍ പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സഹോദരന്‍ കൂടിയാണ് ഷഹബാസ് ഷരീഫ്. ഷഹബാസിന്റെ ഉടമസ്ഥതയിലുള്ള കമ്പനി മുഖാന്തിരം 308 കോടി കള്ളപ്പണം വെളുപ്പച്ച കേസിലാണ് അറസ്റ്റിന് ഉത്തരവുണ്ടായത്. എന്നാല്‍ ഇത് തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്നാണ് ഷഹബാസ് ഷരീഫിന്റെ ആരോപണം.

gnn24x7