gnn24x7

വൈദ്യുതി സ്വകാര്യവത്കരിക്കുന്നു നടപടിക്രമങ്ങളായി

0
395
gnn24x7

കൊച്ചി: ഇന്ത്യയിലെ വൈദ്യുതിവിതരണരംഗം പൂര്‍ണ്ണമായും സ്വകാര്യവത്കരിക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്ര ഊര്‍ജ്ജവകുപ്പ് വിഭാഗം പൂര്‍ണ്ണമായും നടപ്പിലാക്കി. ഈ വിജ്ഞാപന പ്രകാരം ഇന്ത്യയിലെ ഒരോ സംസ്ഥാനത്തെയും വൈദ്യുതി വിഭാഗത്തിന്റെ നടത്തിപ്പും മെയിന്റനന്‍സും പൂര്‍ണ്ണമായും കമ്പനികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ വ്യവസ്ഥകള്‍ പ്രകാരം ഏറ്റെടുത്ത് നടത്തുവാന്‍ സാധ്യമാണ്. ഇതു സംബന്ധച്ച് ഓരോ സംസ്ഥാനങ്ങളും സ്വകാര്യ കമ്പനികള്‍ക്ക് കൈമാറുന്നതിനുള്ള ടെണ്ടര്‍ വിളിക്കേണ്ടുന്ന നടപടി ക്രമങ്ങളും സമയക്രമങ്ങളും ടെണ്ടറുകളുടെ മാതൃകകളും എല്ലാം ഊര്‍ജ്ജവിഭാഗം പുറത്തു വിട്ടു.

കേന്ദ്ര ഊര്‍ജ്ജവിഭാഗം മാദണ്ഡങ്ങളും നടപടിക്രമങ്ങളും പുറത്തിറക്കിയെങ്കിലും ഇതിനുള്ള പൂര്‍ണ്ണ അധികാരം അതാത് സംസ്ഥാന സര്‍ക്കാരില്‍ നിഷിപ്തമാണ്‌. സര്‍ക്കാരിന് ഉചിതമായ കമ്പനികള്‍ക്ക് ടെണ്ടര്‍ ഉറപ്പിക്കാം. എന്നാല്‍ വൈദ്യുതി രംഗത്തെ ആകെ ആസ്തികളുടെ 83 ശതമാനവും വിതരണത്തിലായതിനാല്‍ സമ്പൂര്‍ണ്ണ സ്വകാര്യവത്കരണത്തിന്റെ ഫലമാണ് പ്രത്യക്ഷത്തില്‍ ഉണ്ടാവാന്‍ സാധ്യത. എന്നാല്‍ ഇക്കാര്യത്തില്‍ കേരള സര്‍ക്കാര്‍ പ്രത്യേകിച്ച് ഒന്നും തന്നെ പ്രതികരിച്ചിട്ടില്ല. ഉടന്‍ തന്നെ കേരളത്തിന്റെ നിലപാടുകള്‍ കേന്ദ്രത്തിനെ അറിയിക്കുമെന്ന് പ്രതീക്ഷിക്കാം. ത്രിപുരയൊഴികെ മറ്റെല്ലാ സംസ്ഥാനങ്ങളിലും സര്‍ക്കാര്‍ കമ്പനികള്‍ക്ക് കീഴിലാണ് വൈദ്യുതി വിതരണം. എന്നാല്‍ കേരളത്തില്‍ മാത്രം ഒരൊറ്റ കമ്പനിയും മറ്റിടങ്ങളില്‍ വിതരണം, പ്രസരണം, ഉല്പാദനം എന്നിവയൊക്കെ വേറെവേറെ കമ്പനികളാണ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here