gnn24x7

കേരളത്തില്‍ ഇന്ന് 7871 പേര്‍ക്ക്കോവിഡ് സ്ഥിരീകരിച്ചു

0
286
gnn24x7

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ് 7871 പേര്‍ക്ക് സ്ഥിരീകരിച്ചു. ശരാശരി സംസ്ഥാനത്ത് ഇപ്പോള്‍ ആറായിരത്തിനും എട്ടായിരത്തിനും ഇടയില്‍ കോവിഡ് രോഗികള്‍ സ്ഥിരീകരിക്കുന്നുണ്ട്. ഇത് ദിനം പ്രതി പത്തായിരം വരെ എത്താനുള്ള സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് മന്ത്രി ശൈലജ ടീച്ചര്‍ അറിയിച്ചു.

കണക്കുപ്രകാരം ഇന്ന് മാത്രം 4981 പേര്‍ക്ക് രോഗമുക്തി ലഭിച്ചു. ഇപ്പോള്‍ സംസ്്ഥാനത്ത് ചികിത്സയിലുള്ളവര്‍ മാത്രം 87,738 പേരാണ്. ഇന്ന് മാത്രം ഏതാണ്ട് 60,000 ത്തിലധികം പേരുടെ സാമ്പിളുകള്‍ പരിശോധിച്ചു. 13 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ വന്നു. 17 പ്രദേശങ്ങളെ ഒഴിവാക്കി.ഇന്ന് ലഭ്യമായ കണക്കുകള്‍ പ്രകാരം 6910 പേര്‍ക്ക് രോഗം സമ്പര്‍ക്കം മൂലം ഉണ്ടായി. ഇന്നും എന്നത്തേയും പോലെ 640 പേര്‍ ഉറവിടമില്ലാത്ത രോഗികള്‍ വന്നു.

എന്നാല്‍ രോഗവ്യാപനം മറ്റിടങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ കേരളത്തിന് കൂടുതല്‍ നിയന്ത്രിച്ചു പിടിച്ചു നിര്‍ത്താന്‍ സാധ്യമായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതൊരു വന്‍ വിജയം തന്നെയാണ് എന്ന് ശൈലജടീച്ചറും വ്യക്തമാക്കി. ദേശീയ തലത്തില്‍ 10 ലക്ഷത്തില്‍ 99 മരണങ്ങള്‍ ഉണ്ടാവുന്നു എന്നതാണ് ശരാശരി കണക്കുകള്‍. എന്നാല്‍ അത് കേരളത്തില്‍ വെറും 25 മാത്രമാണ്. അതൊരു വിജയം തന്നെയെന്നാണ് വിലയിരുത്തല്‍.

ഇന്നത്തെ ജില്ല തിരിച്ചുള്ള രോഗികളുടെ കണക്കുകള്‍ ഇപ്രകാരമാണ്.
തിരുവനന്തപുരം 989, മലപ്പുറം 854, കൊല്ലം 845, എറണാകുളം 837, തൃശൂര്‍ 757, കോഴിക്കോട് 736, കണ്ണൂര്‍ 545, പാലക്കാട് 520, കോട്ടയം 427, ആലപ്പുഴ 424, കാസര്‍ഗോഡ് 416, പത്തനംതിട്ട 330, വയനാട് 135, ഇടുക്കി 56 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

gnn24x7