gnn24x7

നൂതന എഫ് -35 സ്റ്റെൽത്ത് പോരാളികളെ വാങ്ങാനൊരുങ്ങി ഖത്തർ

0
312
gnn24x7

നൂതന എഫ് -35 സ്റ്റെൽത്ത് പോരാളികളെ വാങ്ങാൻ ഖത്തർ അമേരിക്കയോട് ആവശ്യപ്പെട്ടതായി റിപ്പോർട്ട്. ആഗസ്റ്റ് മാസത്തിലാണ് എഫ്-35 ജെറ്റുകള്‍ വാങ്ങുന്നതിന് യു.എ.ഇയും അമേരിക്കയും തമ്മില്‍ ധാരണയായത്. ഇതിനു പിന്നാലെയാണ് ഖത്തറിന്റെ സമാനമായ നീക്കം.

എന്നാല്‍ ഇതിനെ എതിര്‍ത്തുകൊണ്ട് ഇസ്രഈല്‍ സര്‍ക്കാര്‍ രംഗത്തു വന്നിരുന്നു. 1973 ലെ അറബ്-ഇസ്രഈല്‍ യുദ്ധത്തിനു ശേഷം ഇസ്രഈലിന്റെ അയല്‍ രാജ്യങ്ങള്‍ക്ക് ആയുധങ്ങള്‍ വില്‍ക്കുന്നതിനു മുമ്പ് ഇസ്രഈലിന് പരിഗണന നല്‍കുമെന്നും പശ്ചിമേഷ്യയിലെ ഇസ്രഈലിന്റെ സൈന്യത്തെ സംരക്ഷിക്കുമെന്നും യു.എസ് കോണ്‍ഗ്രസ് ഉറപ്പു നല്‍കിയിരുന്നു.

ഇസ്രഈലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ച ശേഷമാണ് അമേരിക്ക എഫ് 35 ജെറ്റുകള്‍ യു.എ.ഇക്ക് വില്‍ക്കാന്‍ തയ്യാറായത്. ഇസ്രഈലിന് 16 എഫ്-35 വിമാനങ്ങളാണ് ഇതുവരെ ലഭിച്ചിരിക്കുന്നത്.

gnn24x7