gnn24x7

മയക്കുമരുന്ന് വാങ്ങുന്നതിനിടെനടിയെ കൈയ്യോടെ പിടികൂടി

0
336
gnn24x7

മുംബൈ: ബോളിവുഡ് – സീരിയൽ – ഫിലിം ഇൻഡസ്ട്രിയിൽ മയക്കുമരുന്ന് വിവാദം കൊടുമ്പിരി കൊണ്ടിരിക്കുന്ന ഈ സന്ദർഭത്തിൽ തന്നെ, മയക്കുമരുന്ന് വാങ്ങിക്കുന്ന സന്ദർഭത്തിൽ സീരിയൽ നടിയെ കയ്യോടെ അറസ്റ്റ് ചെയ്തു. ഹിന്ദി സീരിയൽ നടിയായ പ്രീതിക ചൗഹാനെ ആണ് നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്യുന്നത്. സാവധാൻ , ദേവോം കി ദേവ് മഹാദേവ് എന്നിവയിലാണ് ഈ നടി പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഏതാനും ചില ഹിന്ദി സിനിമകളിലും ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങൾ നടി ചെയ്തിട്ടുണ്ട്.

സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ടു മുംബൈ ഫിലിം ഇൻഡസ്ട്രി മുഴുവനായും അരിച്ചുപെറുക്കി അന്വേഷണം നടത്തി വരികയാണ് നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ. ഇതിനിടയിലാണ് ആണ് പ്രീതിക അറസ്റ്റിലാവുന്നത്. മയക്കുമരുന്ന് ഉപയോഗിക്കുന്ന ചലച്ചിത്ര പ്രവർത്തകരെ കൃത്യമായി നാർക്കോട്ടിക് ഗ്രൂപ്പ് നിരന്തരം വീക്ഷിച്ചു വരുന്ന സാഹചര്യത്തിലാണ് പ്രീതിക കയ്യോടെ അറസ്റ്റിലാവുന്നത്. നടി മയക്കുമരുന്ന് വാങ്ങിക്കാൻ വരുന്ന സന്ദർഭത്തിലാണ് നാർക്കോട്ടിക് ഗ്രൂപ്പ് നടിയെ അറസ്റ്റ് ചെയ്യുന്നത്.

gnn24x7