gnn24x7

യുഎഇ ദേശീയ ദിനം: 472 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ ഭരണാധികാരി

0
351
gnn24x7

യുഎഇ; യുഎഇയുടെ 49-ാമത് ദേശീയ ദിനത്തിന് മുന്നോടിയായി 472 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇയുടെ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. തടവിൽ കഴിയുന്ന നിരവധി രാജ്യങ്ങളിലെ പൗരന്മാരെയാണ് മോചിപ്പിക്കുന്നത്.

തടവുകാർക്ക് മാപ്പ് നൽകാനുള്ള ഷെയ്ഖ് മുഹമ്മദിന്റെ ഉത്തരവ് ശിക്ഷിക്കപ്പെട്ട തടവുകാർക്ക് പുതിയ ജീവിതം ആരംഭിക്കാനും അവരുടെ കുടുംബങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കാനുമുള്ള താൽപര്യം പ്രതിഫലിപ്പിക്കുന്നുണ്ടെന്നും ദുബായ് അറ്റോർണി ജനറൽ എസ്സാം ഇസ്സ അൽ ഹുമൈദാൻ പറഞ്ഞു.

ഷെയ്ഖ് മുഹമ്മദിന്റെ ഉത്തരവ് നടപ്പാക്കാൻ ആവശ്യമായ നിയമ നടപടിക്രമങ്ങൾ ദുബായ് പബ്ലിക് പ്രോസിക്യൂഷൻ ഉടൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.

gnn24x7