gnn24x7

അമ്മ മകനെ കാമുകിയുടെ സഹായത്തോടെ കൊലപ്പെടുത്തി; മൃതദേഹം കഷണങ്ങളാക്കി സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ചു

0
322
gnn24x7

റിയോ ഡി ജനീറോ: 27 കാരിയായ സ്ത്രീ പങ്കാളിയുടെ സഹായത്തോടെ ഒൻപത് വയസുള്ള മകനെ കുത്തിക്കൊലപ്പെടുത്തി. ബ്രസീലിലെ സമാമ്പിയയിൽ അമ്മയും കാമുകിയും ചേർന്നാണ് മകനെ ക്രൂരമായി കൊലപ്പെടുത്തിയത്. അമ്മയായ റോസാന ഓറി ഡിസിൽ കാൻഡിഡോയ്ക്ക് 65 വർഷം തടവും അവരുടെ കാമുകി കാസില പ്രിസ്‌കില സാന്റിയാഗോ ഡമാസ്‌കെനോ പെസോവയ്ക്ക് 64 വർഷം തടവും ശിക്ഷ വിധിച്ചു.

കഴിഞ്ഞ മെയ് 31 രാത്രിയാണ് സംഭവം നടന്നത്. കുട്ടി ഉറങ്ങിക്കിടക്കുന്നതിനി അമ്മയും കാമുകിയും ചേർന്ന് 11 തവണ നെഞ്ചിൽ കുത്തി, പിന്നീട് രണ്ടുപേരും ചേർന്ന് കുട്ടിയുടെ തൊലി മുഴുവൻ ഉരിച്ചെടുത്ത് ശരീരം കഷണങ്ങളാക്കി നുറുക്കിയ ശേഷം ഗ്രില്ലിൽ വച്ച് ചുട്ടെടുക്കുകയും ചെയ്തു. കൂടാതെ ബാക്കി വന്ന ശരീര അവശിഷ്ടങ്ങൾ സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ചു.

സ്യൂട്ട്കേസ് ഉപേക്ഷിക്കുന്നത് കണ്ട യുവാക്കൾ അവർ പോയശേഷം പെട്ടി തുറന്നതോടെയാണ് കൊലപാതകത്തിന്‍റെ വിവരം പുറത്തു വരുന്നത്. ഇവർ പോലീസിനെ അറിയിക്കുകയും തുടർന്ന് പോലീസ് അന്വേഷണത്തിൽ പ്രതികൾ പിടിയിലാവുകയുമായിരുന്നു.

നവംബര്‍ 25ന് കേസിൽ വിചാരണ പൂർത്തിയായി. കുട്ടിയുടെ അച്ഛന്‍റെ കുടുംബത്തോടുള്ള വൈരാഗ്യമാണ് ഇത്തരമൊരു ക്രൂരത കാണിക്കാൻ യുവതിയെ നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. മകനെ വെറുത്തിരുന്നുവെന്നും റോസാന പൊലീസിനോട് പറഞ്ഞിരുന്നു.

gnn24x7