gnn24x7

ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണത്തിൽ ഒരു സൈനികൻ കൊല്ലപ്പെട്ടു; 9 പേർക്ക് പരിക്ക്

0
383
gnn24x7

ന്യൂഡൽഹി: ഛത്തീസ്ഗഡിലെ സുക്മാ ജില്ലയിൽ മാവോയിസ്റ്റുകൾ നടത്തിയ ഐ.ഇ.ഡി സ്ഫോടനത്തിൽ കേന്ദ്ര റിസർവ് പോലീസ് സേനയിലെ ഒരു ഉദ്യോഗസ്ഥൻ കൊല്ലപ്പെടുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സി.ആര്‍.പി.എഫ് അസിസ്റ്റന്റ് കമാന്‍ഡന്റ് നിതിൻ ബലേറാവുവിനാണ് ജീവൻ നഷ്ടമായത്. മഹാരാഷ്ട്രയിലെ നാസിക് നിവാസിയായിരുന്നു നിതിൻ ബലേറാവു.

സംസ്ഥാന തലസ്ഥാനമായ റായ്പൂരിൽ നിന്ന് 450 കിലോമീറ്റർ അകലെയുള്ള ചിന്താൽനർ വനത്തിനടുത്തുള്ള അറബ്രാജ് മെറ്റാ ഹിൽസിലാണ് ശനിയാഴ്ച രാത്രി 8.30 ഓടെ ആക്രമണം ഉണ്ടായത്. പരിക്കേറ്റവരെ ഹെലികോപ്റ്റർ വഴി വിദഗ്ദ്ധ ചികിത്സക്കായി റായ്പൂരിലുള്ള ആശുപത്രിയിലേക്ക് മാറ്റി.

gnn24x7