gnn24x7

അഞ്ജലീന ജോളിയാവാന്‍ സര്‍ജറി നടത്തി : ഇറാനി യുവതിക്ക് 10 വര്‍ഷം തടവ്

0
576
gnn24x7

ഇറാന്‍: ആരാധനകൊണ്ട് പല ഫാന്‍സുകാരും പലതും ചെയ്യുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ആഞ്ജലീന ജോലി എന്ന ഹോളിവുഡ് നായികയോടുള്ള ഭ്രമം കാരണം ഇന്‍സ്റ്റാഗ്രാമറായ ഒരു ഇറാനിയന്‍ യുവതി സര്‍ജറി ചെയ്ത് അവരെപോലെ ആവാനുള്ള ശ്രമം നടത്തി. ഒടുവില്‍ അവര്‍ ഇതെ തുടര്‍ന്ന് ശിക്ഷപ്പെട്ട് ജയിലിലുമായി. പത്തു വര്‍ഷത്തേക്കാണ് ഇറാനിയന്‍ കോടതി യുവതിയെ ജയിലിലടച്ചത്. ഇറാന്‍ സ്വദേശിയായ സഹര്‍ തബറിനാണ് ഈ ‘ഫാന്‍ ദുരന്തം ‘ അനുഭവിക്കേണ്ടി വന്നത്.

സംഭവം നടക്കുന്നത് 2019 ലാണ്. മത നിന്ദ നടത്തിയെന്നായിരുന്നു അവള്‍ക്കെതിരെ ആരോപിക്കപ്പെട്ട പ്രഥമിക കുറ്റം. ഇപ്പോഴും ജയിലില്‍ കഴിയുന്ന ഈ യുവതിയെ പുറത്തു കൊണ്ടുവരുന്നതിനായി നിരവധി മനുഷ്യാവകാശ സംഘടകള്‍ ശ്രമിച്ചിരുന്നു. എന്നാല്‍ യുവതിക്ക് ജാമ്യം പോലും കോടതി നിഷേധിച്ചു. അതേസമയം ലോകത്താകമനും അവളെ സഹായിക്കുന്നതിനായി സോഷ്യല്‍ മിഡിയ കാമ്പയിന്‍ ആരംഭിച്ചു. ഫൂതരതൂമ ഖിഷ്വന്ത് എന്നാണ് സഹറിന്റെ യഥാര്‍ത്ഥ പേര്. എന്നാല്‍ ഇന്‍സ്റ്റാഗ്രാമില്‍ സഹര്‍ തബര്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്.

താന്‍ ആന്‍ഞ്ജലീന ജോലിയെ പോലെയാവാന്‍ എന്തും ചെയ്യുമെന്നാണ് 19 കാരിയായ യുവതി വെളിപ്പെടുത്തുന്നത്. തനിക്ക് അത്രയ്ക്ക് ആരാധനയാണ് അഞ്ജലിന ജോലിയോട്. അതിന് വേണ്ടി താന്‍ മരിക്കാന്‍ തയ്യാറാണെന്നും യുവതി വെളിപ്പെടുത്തി. എന്നാല്‍ ഇതിനെക്കുറിച്ച് ഇതുവരെ ആഞ്ജലിന ജോലി പ്രതികരിച്ചിട്ടില്ല.

gnn24x7