gnn24x7

മക്കള്‍ സേവൈ കക്ഷി; പാര്‍ട്ടിയുടെ പേര് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്ത് സൂപ്പര്‍ സ്റ്റാര്‍

0
327
gnn24x7

ചെന്നൈ: തമിഴ് നടന്‍ രജനികാന്തിന്റെ പാര്‍ട്ടിയുടെ പേര് മക്കള്‍ സേവൈ കക്ഷി എന്ന് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്തതായി റിപ്പോര്‍ട്ട്. പാര്‍ട്ടിയുടെ ചിഹ്നമായി ഓട്ടോറിക്ഷയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ചിഹ്നം തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചതായി റിപോർട്ടുണ്ട്. ചിഹ്നത്തിന് പുറമേ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പാര്‍ട്ടിയുടെ കൊടിയുടെ നിര്‍ദേശവും അംഗീകരിക്കപ്പെട്ടതായാണ് വിവരം.

മക്കള്‍ ശക്തി കഴകത്തിന്റെ പേര് മാറ്റിയാണ് മക്കള്‍ സേവൈ കക്ഷി എന്ന പേര് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പേര് അംഗീകരിച്ചെങ്കിലും ഈ മാസം 31ന് മാത്രമേ ഔദ്യോഗികമായി പ്രഖ്യാപിക്കൂ. പാര്‍ട്ടി പ്രഖ്യാപനം ഡിസംബര്‍ 31 ന് ഉണ്ടാകുമെന്നും ജനുവരിയില്‍ പുതിയ പാര്‍ട്ടി പ്രവര്‍ത്തനം ആരംഭിക്കുമെന്നും സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് നേരത്തെ അറിയിച്ചിരുന്നു. തമിഴ്നാട്ടില്‍ ഭരണം പിടിക്കുകയാണ് ലക്ഷ്യമെന്ന് രജനി വ്യക്തമാക്കിയിട്ടുണ്ട്.

gnn24x7