gnn24x7

മഞ്ചുവാരിയര്‍ പാടി ഹിറ്റാക്കിയ കിം കിം ഗാനം ‘ഒരിടത്ത് ‘ എന്ന അരവിന്ദന്‍ സിനിമയിലേത്

0
495
gnn24x7

കൊച്ചി: മഞ്ജു വാര്യര്‍ പാടിയ ‘കിം കിം ‘ ഗാനം ആദ്യം ഇറങ്ങിയത് ഒരു പഴയകാല ചിത്രത്തില്‍.  കാലങ്ങള്‍ക്ക് ശേഷം ഇതേ ഗാനം, ഇതേ ഈണത്തില്‍ ജാക്ക് ആന്റ് ജില്‍ എന്ന സന്തോഷ് ശിവന്‍ ചിത്രത്തിലൂടെയാണ് മഞ്ജു വാര്യരുടെ ശബ്ദത്തില്‍ സര്‍വ്വകാല റെക്കോര്‍ഡിലെത്തി നില്‍ക്കുന്നത.് ഈ കിം കിം  എന്ന് തുടങ്ങുന്ന ഗാനം 15 ദിവസങ്ങള്‍ കൊണ്ട് 22 ലക്ഷം പേര്‍ കണ്ടു കഴിഞ്ഞു. ആദ്യം കേട്ടപ്പോള്‍ വലിയ ഇഷ്ടം തോന്നാതിരുന്ന ഗാനം യുവാക്കള്‍ ഏറ്റെടുത്തതോടെയാണ് ഇത് വൈറലായത്.

എന്നാല്‍ ഈ ഗാനം ഒരു നാടകത്തിലെ ഗാനമായിരുന്നുവെന്നും അത് സിനിമയിലേക്ക് വേണ്ടി അന്വേഷിച്ച് ചെന്ന് എടുത്തതാണെന്നുമൊക്കെ ജാക്ക് ആന്റ് ജില്ലിലെ അണിയറപ്രവര്‍ത്തകര്‍ പറയുന്നു. ഇപ്പോഴത് മില്ലേനിയം ഓഡിയോസ് പകര്‍പ്പവകാശത്തില്‍ ഉള്ള ഒരിടത്ത് എന്ന പഴയകാല അരവിന്ദന്‍ ചിത്രത്തില്‍ ഉണ്ട് എന്ന് തെളിഞ്ഞിരിക്കുകയാണ്. ജി അരവിന്ദന്റെ സൂപ്പര്‍ മൂവിയാണ് ഒരിടത്ത്.  നിരവധി സംസ്ഥാന പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ ഒരിടത്ത് എന്ന സിനിമയില്‍ ജഗന്നാഥന്‍ എന്ന നടനാണ് രാത്രി വീട്ടില്‍ നിന്നും ഇറങ്ങിപ്പോവുമ്പോള്‍ ഈ ഗാനം പാടുന്നത്.

എത്രയോ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആ സിനിമയില്‍ ജഗന്നാഥന്‍ വെറുതെ പാടിയ ഒരു നാല് വരി ഗാനം വര്‍ഷങ്ങള്‍ക്ക് ശേഷം മഞ്ജുവാര്യര്‍ പാടുകയും വി കെ ഹരിനാരായണന്‍ പഴയ വരികള്‍ തപ്പിയെടുത്ത് എഴുതുകയും സുരേന്ദ്രന്‍ സംഗീതം കൊടുക്കുക കൂടി ചെയ്തതോടെ സംഗതി സൂപ്പര്‍ ആയി. എന്തായാലും 33 വര്‍ഷങ്ങള്‍ക്കു ശേഷം ഒരിടത്ത് എന്ന് അരവിന്ദന്‍ സിനിമയ്ക്കും പുനര്‍ജന്മം ലഭിച്ചതുപോലെയായി. അതിലൂടെ ജഗന്നാഥന്‍ എന്ന നടനെ ഒരിക്കല്‍ കൂടി ആരാധകര്‍ക്ക് കാണാന്‍ കഴിഞ്ഞു.

gnn24x7